മനോജ് വര്‍ഗീസ് പ്രവാസി മലയാളി ഫെഡറേഷന്‍ ദുബായ് ചാപ്റ്റര്‍ കോഓര്‍ഡിനേറ്റര്‍
Sunday, April 20, 2014 7:38 AM IST
ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്‍ ദുബായ് ചാപ്റ്റര്‍ കോഓര്‍ഡിനേറ്ററായി മനോജ് വര്‍ഗീസിനെ തെരഞ്ഞെടുത്തതായി പിഎംഎഫ് ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അറിയിച്ചു.

മികച്ച സംഘാടകനും, സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകനുമായ മനോജ് വര്‍ഗീസ് ദീര്‍ഘകാലമായി ദുബായില്‍ പ്രവര്‍ത്തിക്കുന്നു. തുമ്പമണ്‍ കാലായില്‍ കാഞ്ഞിരത്തുംമൂട്ടില്‍ കുടുംബാംഗമാണ് മനോജ്. ദുബായ് ചാപ്റ്ററിന്റെ ഉദ്ഘാടനം മേയ് 15 മുമ്പായി നടക്കുമെന്ന് മനോജ് അറിയിച്ചു.

മനോജിനെ ഈ സ്ഥാനത്തേക്ക് ലഭിച്ചതില്‍ കൂടി പ്രവാസി മലയാളി ഫെഡറേഷന് ഒരു കരുത്തനായ നേതാവിനെക്കൂടിയാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദുബായില്‍ സംഘടനയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, വൈസ് ചെയര്‍മാന്‍ ഷീല ചെറു, ട്രഷറര്‍ പി.പി ചെറിയാന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് വര്‍ഗീസ് (ദുബയ്) 971558043457, ജോസ് മാത്യു പനച്ചിക്കല്‍ (ഓസ്ട്രിയ)43 676 414 9239.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍