രവീന്ദ്രനാഥന്‍ നായരുടെ നിര്യാണത്തില്‍ കെഎച്ച്എന്‍എ അനുശോചിച്ചു
Saturday, April 19, 2014 8:08 AM IST
ഷിക്കാഗോ: മേലുകര കാഞ്ഞിരമണ്‍ മനയ്ക്കല്‍ പരേതനായ ഗോപാലപിള്ള വൈദ്യന്റേയും രോഹിണിയമ്മയുടേയും മകനും കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രസ്റി ബോര്‍ഡ് ചെയര്‍മാനും മുന്‍ പ്രസിഡന്റുമായ ശശിധരന്‍ നായരുടെ ഇളയ സഹോദരനുമായ കെ.ജി. രവീന്ദ്രനാഥന്‍ നായര്‍ (67) നിര്യാതനായി. സംസ്കാരം നടത്തി.

രവീന്ദ്രനാഥന്‍ നായരുടെ നിര്യാണത്തില്‍ പ്രസിഡന്റ് ടി.എന്‍. നായരും സെക്രട്ടറി ഗണേഷ് നായരും അഗാഥമായ ദുഃഖം രേഖപ്പെടുത്തി. അതോടൊപ്പം ഡയറക്ടര്‍ ബോര്‍ഡും ട്രസ്റി ബോര്‍ഡും ദുഃഖാചരണം നടത്തി.

പരേതന്റെ ഭാര്യ രാധമ്മയും, സൂരജ്, ശ്രീകൃഷ്ണ രോഹിണി എന്നിവര്‍ മക്കളും ജയ സഹോദരിയുമാണ്. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം