ഐസിഎഫ് സെന്‍ട്രല്‍ മദ്രസ കുടുംബ സംഗമം ഏപ്രില്‍ 19ന്
Thursday, April 17, 2014 6:22 PM IST
കുവൈറ്റ്: ഐസിഎഫ് കുവൈറ്റ് നാഷണല്‍ കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ നടന്നുവരുന്ന അബാസിയ സെന്‍ട്രല്‍ മദ്രസ പിടിഎ ജനറല്‍ ബോഡിയും കുടുംബ സംഗമവും ഏപ്രില്‍ 19ന് (ശനി) വൈകുന്നേരം 6.30ന് അബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടക്കും.

ഐസിഎഫ് പ്രസിഡന്റ് അബ്ദുള്‍ ഹക്കീം ദാരിമിയുടെ അധ്യക്ഷതയില്‍ ചേരുന്ന സംഗമത്തില്‍ പുതിയ അധ്യായനവര്‍ഷത്തിലേക്കുള്ള പദ്ധതികളും പരിപാടികളും ചര്‍ച്ച ചെയ്യും.

കെജി മുതല്‍ 10 വരെയുള്ള ക്ളാസുകളിലായി നടന്നുവരുന്ന ഐസിഎഫ് മദ്രസ ഓള്‍ ഇന്ത്യ ഇസ്ലാമിക് എഡ്യൂക്കേഷന്‍ ബോര്‍ഡിന്റെ സിലബസ് പിന്തുടര്‍ന്ന് വരുന്നു. പരമ്പരാകത മതപഠനം ആധുനിക ബോധന രീതിയില്‍ എന്നതാണ് ഐസിഎഫ് മദ്രസകളുടെ മുദ്രാവാക്യം അബാസിയക്ക് പുറമെ സാല്‍മിയ, ഫഹാഹീല്‍, ജഹറ എന്നിവിടങ്ങളിലും ഐസിഎഫ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24720619, 23912005.

റിപ്പോര്‍ട്ട്: സിദ്ധിഖ് വലിയകത്ത്