ഹറമില്‍ വീണു പരിക്കേറ്റ മലപ്പുറം സ്വദേശിനി മരിച്ചു
Thursday, April 17, 2014 5:23 AM IST
മക്ക: ഉംറക്ക് എത്തി ഹറമില്‍ വീണു പരിക്കേറ്റ മലപ്പുറം സ്വദേശിനി മരിച്ചു. ഹറമിന്റെ അടുത്തുള്ള ബാത്ത് റൂമിലേക്ക് എക്സലേറ്റര്‍ വഴി ഇറങ്ങവേ കാല്‍ തെറ്റിവീണ് പരിക്കുപറ്റിയ രാമപുരം സ്വദേശി ചക്കിയാരത്തൊടി കുഞ്ഞായിശ (51)യാണ് മരിച്ചത്. മാര്‍ച്ച് 12ന് സ്വകാര്യ ഉംറ സര്‍വീസ് മുഖേന ഉംറ നിര്‍വഹിക്കാന്‍ എത്തിയതായിരുന്നു. മക്കയിലത്തിെ മൂന്നു ദിവസത്തിനു ശേഷം ഉംറക്ക് ഇഹ്റാം കെട്ടി ബാത്ത് റൂമിലേക്ക് ഇറങ്ങുമ്പോഴായിരുന്നു അപകടം. തലക്ക് ഗുരുതരമായ പരിക്കേറ്റ് മക്കയിലെ അല്‍നൂര്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കൂടെയുണ്ടായിരുന്ന അനുജത്തിയും മറ്റ് ഗ്രൂപ്പ് അംഗങ്ങളും വിസ കാലാവധി കഴിഞ്ഞ് തിരിച്ചുപോയി.

ജിദ്ദയില്‍ ജോലി ചെയ്യുന്ന മകന്‍ നസീര്‍ മക്കയിലത്തിെയിട്ടുണ്ട്. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് മക്കയില്‍ ഖബറടക്കുമെന്ന് മക്ക കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: മുസ്തഫ കെ.ടി പെരുവള്ളൂര്‍