മസ്കറ്റ്: ഒമാന്റെ തലസ്ഥാന നഗരമായ മസ്കറ്റിലെ റുവി സെന്റസ് പീറ്റര്‍ ആന്‍ഡ് പോള്‍, ഗാല ഹോളി സ്പിരിറ്റ്, സോഹാര്‍ സെന്റ് ആന്റണീസ്, സലാല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ എന്നീ കത്തോലിക്കാ പള്ളികളില്‍ വ്യാഴാഴ്ച പെസഹായുടെ തിരുക്കര്‍മ്മങ്ങള്‍ നടക്കും.
റുവി പള്ളിയില്‍ വൈകിട്ട് 7.30 നു തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, ആരാധന ഇംഗ്ളീഷില്‍. രാവിലെ പത്തിന് കൊങ്കിണി, പതിനൊന്നിന് മലയാളത്തിലുള്ള ആരാധനയോടെ സമാപിക്കും.
ദുഖ വെള്ളിയാഴ്ച രാവിലെ 7.30 നു വിവിധ ഭാഷകളില്‍ തുടങ്ങുന്ന കുരിശിന്റെ വഴി വൈകിട്ട് 6.30 നു കുരിശു വണക്കത്തോടെ സമാപിക്കും. 8.45 മുതല്‍ 9.30 വരെ യുവജനങ്ങള്‍ക്ക് പള്ളിയിലും, കുട്ടികള്‍ക്ക് ഹാളിലും കുരിശിന്റെ വഴി ഉണ്ടായിരിക്കും.9.45 മുതല്‍ 1.30 വരെ സീറോ മലങ്കര ക്രമത്തില്‍ ശുശ്രൂഷകള്‍ ഹാളില്‍.തമിഴില്‍ 12.45 മുതല്‍ 1.30 വരെയും, മലയാളത്തില്‍ 1.45 മുതല്‍ 3.30 വരെയും, 5.30 നു ഇംഗ്ളീഷിലുള്ള ആരാധനയ്ക്ക് ശേഷം കുരിശു വണക്കം.
ശനിയാഴ്ച രാവിലെ ആറിന് ജപമാല. വൈകിട്ട് 7.30 നാണ് ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുന്നത്.
ഞായറാഴ്ച രാവിലെ ആറിനും ,ഉച്ച കഴിഞ്ഞു 2.30-നും, വൈകിട്ട് 5.30-നും, വൈകിട്ട് ഏഴിനും ഇംഗ്ളീഷിലും, രാത്രി 8.30-ന് മലയാളത്തിലും വിശുദ്ധ കുര്‍ബാന.
ഗാല ഹോളി സ്പിരിറ്റ് പള്ളിയില്‍ പെസഹാ ശുശ്രൂഷകള്‍ വൈകിട്ട് 7.30 നു ആരംഭിക്കും.11.30 മുതല്‍ മലയാളത്തില്‍ ആരാധന.
വെള്ളിയാഴ്ച . 8.40 മുതല്‍ കുട്ടികള്‍ക്കും, 9.50 മുതല്‍ തമിഴിലും 11മുതല്‍ 12.30 വരെ മലയാളത്തിലും കുരിശിന്റെ വഴി.4.30 നു തുടങ്ങുന്ന ഇംഗ്ളീഷിലുള്ള കുരിശിന്റെ വഴിയെ തുടര്‍ന്ന് കുരിശു വണക്കം.
ശനിയാഴ്ച 6 മുതല്‍ 6.30 വരെ ജപമാല.വൈകിട്ട് 7.30 നു ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.ഈസ്റ്റെര്‍ ദിനത്തില്‍ രാവിലെ 7.30, 9.00, വൈകിട്ട് 5.30, 7.15 മണിക്ക് ഇംഗ്ളീഷില്‍ വിശുദ്ധ കുര്‍ബാന, രാവിലെ 10.മണിക്ക് ഫ്രെഞ്ചിലും, 11 നു അറബിയിലും, വൈകിട്ട് 8.30 നു മലയാളം, തമിഴ് കുര്‍ബാനകള്‍ യഥാക്രമം പള്ളിയിലും, ബസ്കെറ്റ് ബോള്‍ കോര്‍ട്ടിലുമായി നടക്കും.
സലാല സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയില്‍ രാവിലെ 7 നു മലയാളത്തില്‍ വിശുദ്ധ കുര്‍ബാന, വൈകിട്ട് 7.30 നു പെസ്സഹ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും.9 മണിക്ക് ഇംഗ്ളീഷില്‍ ആരംഭിക്കുന്ന ആരാധന 11 .15 മുതല്‍ 12 വരെയുള്ള മലയാളം ആരാധനയോടെ സമാപിക്കും.
ഉപവാസ ദിനമായ വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 2 വരെ മലങ്കര ക്രമത്തില്‍ ശുശ്രൂഷകള്‍ നടക്കും.2.30 മുതല്‍ 4.30 വരെ മലയാളത്തില്‍ കുരിശിന്റെ വഴി. 5 മണിക്ക് ആരംഭിക്കുന്ന ഇംഗ്ളീഷിലുള്ള കുരിശിന്റെ വഴിയെ തുടര്‍ന്ന് ദുഖ വെള്ളിയാഴ്ച ശുശ്രൂഷകളും 7 മണിക്ക് കുരിശിന്റെ വഴിയുടെ ദൃശ്യആവിഷ്കരണവും നടക്കും.
ഉയിര്‍പ്പിന്റെ കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി 9.30 നു ആരംഭിക്കും. ഞായറാഴ്ച രാവിലെ 5.30-ന് മലയാളത്തിലും രാവിലെ ഉച്ചകഴിഞ്ഞ് 5.30, 7.45 വിശുദ്ധ കുര്‍ബാന.
സോഹാര്‍ പള്ളിയില്‍ പെസ്സഹ ശുശ്രൂഷകള്‍ വൈകിട്ട് 7.30 നു ആരംഭിക്കും, മലയാളത്തിലുള്ള ആരാധന രാത്രി 11 .15 മുതല്‍ 12 വരെ.ദുഖ വെള്ളിയാഴ്ച രാവിലെ 11.30 നു മലയാളത്തില്‍ കുരിശിന്റെ വഴി വൈകുന്നേരം നാലിന് ഇംഗ്ളീഷ് കുരിശിന്റെ വഴിയെ തുടര്‍ന്ന് കുരിശിന്റെ വണക്കം.
ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച രാത്രി ഒമ്പതിന് ആരംഭിക്കും. രാവിലെ ഒമ്പതിനും വൈകിട്ട് എട്ടിനും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്.
റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം