ഒക്കലഹോമ ഹിന്ദു മിഷന്‍ സംഗീതശില്പത്തിന്റെ തിരക്കഥാ പൂജ നടത്തി
Thursday, April 17, 2014 3:52 AM IST
ഒക്കലഹോമ: ഒക്കലഹോമ ഹിന്ദു മിഷന്‍ പുതുതായി അവതരിപ്പിക്കുന്ന സംഗീതശില്പത്തിന്റെ തിരക്കഥയുടെ പൂജ ഒക്ലഹോമയിലെ എഡ്മണ്ടിലുള്ള ഹൈന്ദവ ദേവാലയത്തില്‍ വെച്ച് അണിയറ ശില്‍പികളുടെ സാന്നിധ്യത്തില്‍ വെച്ച് മുഖ്യതന്ത്രി നാരായണ ആചാര്യ നിര്‍വഹിച്ചു.

മോഹന്‍ നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ പുണ്യപുരാണ സംഗീത ശില്പത്തിലെ എല്ലാ അംഗങ്ങളും പ്രസ്തുത പൂജാ സമയത്ത് സന്നിഹിതരായിരുന്നു. സൌമ്യാ ശ്രീധര്‍ സംവിധാനം ചെയ്യുന്ന ഡാന്‍സുകള്‍ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരിക്കുമെന്ന് സംവിധായകന്‍ മോഹന്‍ അവകാശപ്പെട്ടു.

സീമ, ശ്രീജ, അജേഷ്, ജയചന്ദ്, ജയപ്രകാശ് നായര്‍, സുഗുണന്‍ എന്നിവരും പൂജാവേളയില്‍ ഭാഗഭാക്കുകളായിരുന്നു. ഭാരതീയ നൃത്ത സംഗീതശാഖയ്ക്ക് അവതരണം കൊണ്ടും സാങ്കേതിക മികവുകൊണ്ടും നൃത്ത അഭിനയപ്രഭകൊണ്ടും ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ശങ്കരന്‍കുട്ടി