കോയിപ്രം മട്ടയ്ക്കല്‍ കുടുംബയോഗം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Thursday, April 17, 2014 3:49 AM IST
ഡാളസ്: കോയിപ്രം മട്ടയ്ക്കല്‍ കുടുംബയോഗം പതിന്നാലാമത് വാര്‍ഷിക സമ്മേളനവും കുടുംബ സംഗമവും 2014 ജൂലൈ നാലു മുതല്‍ ആറു വരെ ലേയ്ക്ക് വ്യൂ ക്യാമ്പ് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്റര്‍ വാക്സഹാച്ചി ടെക്സസില്‍ വെച്ച് നടത്തുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കുടുംബയോഗം ഭാരവാഹികള്‍ അറിയിച്ചു.

അമേരിക്ക, കാനഡ, ഇന്ത്യ, ഗള്‍ഫ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ പ്രസ്തുത സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം ക്ളാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കലാ-കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് വര്‍ഗീസ് (പ്രസിഡന്റ്) 214 893 4030, ജോര്‍ജ് ചെമ്പനാല്‍ (സെക്രട്ടറി) 817 800 0730, എ.വി. ഫിലിപ്പ് (ട്രഷറര്‍) 214 274 7524 എന്നിവരുമായി ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം