കാമുകി ഉള്‍പ്പെടെ മൂന്നുപേരെ കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
Thursday, April 17, 2014 3:48 AM IST
ഹണ്ട്സ് വില്ല(ടെക്സസ്) : മൂന്നുപേരെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന ജോസ് വിലേഗസിന്റെ (39 വയസ്) വധശിക്ഷ ഏപ്രില്‍ 16-ന് ബുധനാഴ്ച ടെക്സസ് ഹണ്ട്സ് വില്ല ജയിലില്‍ നടപ്പാക്കി.

പീഡനകേസില്‍ പ്രതിയായ ജോസുമായുള്ള ബന്ധത്തെ എതിര്‍ത്ത കാമുകിയുടെ മാതാവ് 56 വയസ്സുള്ള അല്‍മപെരസ്, കാമുകി എറിഡ സലാസര്‍(22), മകന്‍ 3 വയസ്സുള്ള ജേക്കബ് എന്നിവരെയാണ് അതിക്രൂരമായി പ്രതികുത്തി കൊലപ്പെടുത്തിയത്.

കൊല നടത്തിയ ശേഷം കാമുകിയുടെ കാറുമായി കടന്നുകളഞ്ഞ പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

റിപ്പോര്‍ട്ട്: പി.പി.ചെറിയാന്‍