സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമി ഷട്ടില്‍ ടൂര്‍ണമെന്റും ചീട്ടുകളി മത്സരവും
Thursday, April 17, 2014 3:48 AM IST
ഷിക്കാഗോ: ബെല്‍വുഡ് സീറോ മലബാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീറോ മലബാര്‍ കള്‍ച്ചറല്‍ അക്കാഡമി (എസ്.എം.സി.എ) യുടെ നേതൃത്വത്തില്‍ ഷട്ടില്‍ ടൂര്‍ണമെന്റും ചീട്ടുകളി മത്സരവും സംഘടിപ്പിക്കുന്നു. 28, റമ്മി വിഭാഗത്തിലുള്ള ചീട്ടുകളി മത്സരം മെയ് മാസം മൂന്നാം തീയതി അല്‍ഫോന്‍സാ ഹാളില്‍ നടത്തുന്നതായിരിക്കും. മത്സരത്തിനുള്ള രജിസ്ട്രേഷന്‍ അന്ന് രാവിലെ 9ന് ആരംഭിക്കും.

ലേലം കളിക്കാനാഗ്രഹിക്കുന്നവര്‍ മൂന്നുപേര്‍ ഉള്‍പ്പെടുന്ന ടീമായി രജിസ്റര്‍ ചെയ്യണം. ടീം രജിസ്ട്രേഷന്‍ ബ്രേക്ക്ഫാസ്റ്, ലഞ്ച്, ഡിന്നര്‍ ഉള്‍പ്പടെ 100 ഡോളര്‍ ആയിരിക്കും. ലേലം വിജയികള്‍ക്ക് ക്ളെഡ്ട്രോണ്‍ കോര്‍പ്പറേഷന്‍ സ്പോണ്‍സര്‍ ചെയ്യുന്ന 1001 ഡോളര്‍ പാരിതോഷികവും ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 501 ഡോളര്‍ പാരിതോഷികവും ട്രോഫിയും നല്‍കുന്നതാണ്. റമ്മി ജേതാവിന് മിഡ്വെസ്റ് ഓയില്‍ സ്പോണ്‍സര്‍ ചെയ്യുന്ന 501 പാരിതോഷികവും ട്രോഫിയും നല്‍കുന്നതാണ്.

വിശദവിവരങ്ങള്‍ക്കും രജിസ്ട്രേഷനും ബിജോയി കാപ്പന്‍ (630 656 7336), ആല്‍വിന്‍ ഷിക്കോര്‍ (630 303 4785), ബിന്‍സ് വെളിയത്തുമാലില്‍ (847 840 5392), സതീഷ് നിരവത്ത് (847 338 6661), ഡോ. ബിജി മാത്യു (312 320 1715) എന്നിവരുമായോ മറ്റ് അക്കാഡമി ഭാരവാഹികളുമായോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം