മലയാളി നിര്യാതനായി
Wednesday, April 16, 2014 9:08 AM IST
കുവൈറ്റ്: കോഴിക്കോട് പരപ്പില്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. പരപ്പില്‍ മാളിയേക്കല്‍ അബ്ദുസലാം (അബ്ദു 59) ആണ് അബാസിയയിലെ താമസ സ്ഥലത്ത് മരിച്ചത്.

35 വര്‍ഷത്തോളമായി കുവൈറ്റിലുള്ള അബ്ദുസലാം കൊക്കകോള കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഭാര്യ: അക്കരപ്പറമ്പത്ത് ആമിനബി. മകന്‍: കുഞ്ഞമ്മു. സഹോദരങ്ങള്‍: റഹ്മത്ത്, അഷ്റഫ്, താജു, മുസ്തഫ (ഇരുവരും ജിദ്ദ), ഇഖ്ബാല്‍ (അബൂദബി), മുനീറ, റസിയ, ബിച്ചു.

മൃതദേഹം കുവൈറ്റില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 99658234, 50668884.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍