പയ്യന്നൂര്‍ സൌഹൃദവേദി റിയാദില്‍ വിഷുക്കൈനീട്ടം സംഘടിപ്പിച്ചു
Wednesday, April 16, 2014 9:05 AM IST
റിയാദ്: നന്മയുടേയും സമൃദ്ധിയുടേയും കാര്‍ഷിക സമൃദ്ധിയുടേയും ഉത്സവമായ വിഷുവിന്റെ ഓര്‍കള്‍ പങ്കുവച്ചുകൊണ്ട് പയ്യന്നൂര്‍ സൌഹൃദവേദി റിയാദ് ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ സംഘടപ്പിപ്പിച്ച വിഷുക്കൈനീട്ടം ആകര്‍ഷകമായി. പരമ്പരാഗത രീതിയില്‍ വിഷുക്കണിയും വിഷുക്കൈനീട്ടവും വിഷുസദ്യയും ഒരുക്കി പിഎസ്വി നടത്തിയ വിഷു സംഗമത്തില്‍ ദമാം ചാപ്റ്ററിലെ പ്രവര്‍ത്തകരും പങ്കെടുത്തു.

പിഎസ്വിയുടെ വാര്‍ഷിക സംഗമം കൂടിയായ ആഘോഷപരിപാടിയില്‍ തനി കേരളീയ വസ്ത്രം ധരിച്ചെത്തിയ പ്രവര്‍ത്തകര്‍ക്ക് രക്ഷാധികാരി എം.പി ഭാസ്കരന്‍ നല്‍കി.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പി.കെ മധുസൂതനന്‍ സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് മുസ്തഫ കവായി അധ്യക്ഷത വഹിച്ച ചടങ്ങില്‍ താജ് ഗ്രൂപ്പ് എംഡി ഷാജഹാനെ എം.പി ഭാസ്കരന്‍ പൊന്നാടയണിയിച്ചു. അന്‍വര്‍ രാമന്തളി, ഇസ്മായി കാരോളം, പി.എസ്.വി ദമാം ചാപ്ററര്‍ പ്രസിഡന്റ് പ്രേമാനന്ദന്‍ കുറുന്തില്‍, കെ.പി സുരേന്ദ്രന്‍, മാധവന്‍, രാജേഷ് ഇളമ്പച്ചി, അനില്‍ കുമാര്‍ കൊറ്റി, എം.സി പെരുമ്പട്ട തുടങ്ങിയവര്‍ പ്രസംഗിച്ചു. കൃഷ്ണന്‍ പള്ളിക്കര, സി.പി ശശി, നിഹാരിക സുരേഷ്, ഹൃദ്യ ഹരീന്ദ്രന്‍ തുടങ്ങിയവര്‍ ഗാനങ്ങളാലപിച്ചു. റിയാദ് മീഡിയാഫോറം പ്രസിഡന്റ്് ബഷീര്‍ പാങ്ങോട്, റഷീദ് ഖാസ്മി തുടങ്ങിയവര്‍ അതിഥികളായെത്തി.

പരമ്പരാഗത വിഷു സദ്യക്കുശേഷം കുട്ടികളുടേയും മുതിര്‍ന്നവരുടേയും വിവിധ കലാ കായിക മത്സരങ്ങള്‍ നടന്നു. നാല് ടീമുകള്‍ പങ്കെടുത്ത വാശിയേറിയ ഫുട്ബോള്‍ മത്സരവും കമ്പവലി മത്സരവും ഉണ്ടായിരുന്നു.

അന്‍വര്‍ രാമന്തളി, ഹരീന്ദ്രന്‍ കെ, ഗോപിനാഥ് പയ്യനൂര്‍, വിനോദ് വേങ്ങയില്‍, ബാബു ഗോവിന്ദ്, സത്യന്‍ കുഞ്ഞിമംഗലം, സുരേഷ് കോറോം, ഇസ്മായില്‍ കാരോളം, രാജന്‍ പെരളം, ഷൈജു കൊഴുമ്മല്‍, രാജീവന്‍ ഓണക്കുന്ന്, അഷ്റഫ് ടി.എ.ബി, മുരളി പയ്യന്നൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍