നീന്തല്‍ പരിശീലനവുമായി ഗ്രീന്‍ഷോര്‍ ടീന്‍സ് ജിദ്ദ
Wednesday, April 16, 2014 9:00 AM IST
ജിദ്ദ: പ്രവാസി കുട്ടികള്‍ക്ക് നീന്തല്‍ പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടെ പത്തു മുതല്‍ പതിനാലു വയസുള്ള ആണ്‍കുട്ടികള്‍ക്കായി ഗ്രീന്‍ഷോര്‍ ടീന്‍സ് രണ്ടര മാസക്കാലം നീണ്ടു നില്‍ക്കുന്ന പരിശീലനത്തിലൂടെ നീന്തല്‍ പഠിപ്പിക്കുന്നു.

അല്‍ അഹ്ളി ക്ളബ് പൂളില്‍ ഏപ്രില്‍ 26 ന് (ശനി) ജിദ്ദയിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ആരംഭിക്കും. ശനിയാഴ്ചകളില്‍ 9.30 മുതല്‍ ഒന്നു വരെ ജിദ്ദയില്‍ ആദ്യമായാണ് ഒരു നീന്തല്‍ പരിശീലനം തുടങ്ങുന്നത്. ഇതോടനുബന്ധിച്ച് കുട്ടികള്‍ക്ക് പ്രത്യേക കായിക പരിശീലനവും ഉണ്ടായിരിക്കും. കാപ്റ്റന്‍ ഹുസൈന്‍ കോയ, എ.ടി സാലിഹ്, നെഹാര്‍ കടവത്ത്, ഇസ്മായില്‍ നീറാട്, യതി മുഹമ്മദലി എന്നിവര്‍ നേതൃത്വം നല്‍കുന്നു.

നാലു വര്‍ഷം മുമ്പ് പഠനത്തോടൊപ്പം കുട്ടികളുടെ കായികശേഷി വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച ഗ്രീന്‍ഷൊര്‍ ടീന്‍സ് കെയര്‍ നടത്തിയ ജൂണിയര്‍ ഫുട്ബോള്‍ ഇന്ന് ജിദ്ദയില്‍ ഒഴിച്ച് കൂടാനാവാത്ത ഒരു കായിക വിനോദമാണ്. കുട്ടികളെ പരിശീലിപ്പിക്കുന്ന ആറോളം അക്കാഡമികള്‍ തന്നെ ഇന്നുണ്ട്. ഈ വര്‍ഷത്തെ സിഫ് ടൂര്‍ണമെന്റില്‍ ഏറ്റവും ആകര്‍ഷകമായതും ജൂണിയര്‍ മത്സരങ്ങളയിരുന്നു. മത്രമല്ല രണ്ടു ജൂണിയര്‍ ടൂര്‍ണമെന്റുകള്‍ വിളിപ്പാടകലെ എത്തിയിരിക്കുന്നു.

ഴൃലലിവീൃെ.ലേലി@ഴാമശഹ.രീാ എന്ന ഈമെയിലിലോ ഴൃലലിവീൃെലലേലി ഫേസ് ബുക്കിലോ ഏപ്രില്‍ 17, 21 തീയതികളില്‍ രാത്രി എട്ടു മുതല്‍ 10 വരെ ഇംപാല ഗാര്‍ഡനില്‍ നേരിട്ടോ രജിസ്റര്‍ ചെയ്യുന്ന ആദ്യ 40 കുട്ടികള്‍ക്കാണ് അവസരം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗ്രീന്‍ഷൊര്‍ ടീന്‍സ് സാരഥികളായ ഇസ്മായില്‍ നീരാട്, 0557823755 ജിഹാദ് കരീം 0553226750.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍