തൃശൂര്‍ ജില്ലാ സൌഹൃദവേദി യാത്രയയപ്പ് നല്‍കി
Wednesday, April 16, 2014 8:51 AM IST
റിയാദ്: തുടര്‍ വിദ്യാഭ്യാസത്തിനായി നാട്ടിലേക്ക് പോകുന്ന തൃശൂര്‍ ജില്ലാ സൌഹൃദവേദി അംഗവും റിയാദിലെ പ്രമുഖ പ്രവാസി ഗായികയുമായ കീര്‍ത്തന ഗിരിജന് വേദി പ്രവര്‍ത്തകര്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.

മലസിലെ ഭാരത് റസ്ററന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഏഷ്യാനെറ്റ് മൈലാഞ്ചി സീസണ്‍ 2 പ്രോഗ്രാമില്‍ നാലാം സ്ഥാനം കരസ്ഥമാക്കിയ കീര്‍ത്തനക്ക് ഇനിയും കലാരംഗത്ത് ശോഭിക്കാന്‍ കഴിയട്ടെ എന്ന് വേദി പ്രവര്‍ത്തകര്‍ ആശംസിച്ചു. കൃഷ്ണകുമാര്‍, ജോണ്‍ റാള്‍ഫ്, സുരേഷ് ശങ്കര്‍, ബാബു പൊറ്റക്കാട് എന്നിവര്‍ പ്രസംഗിച്ചു. കീര്‍ത്തനക്ക് ടി.ജെ.എസ്.വി പുരസ്കാരം കൃഷ്ണകുമാര്‍, ജോണ്‍ റാള്‍ഫ് എന്നിവര്‍ ചേര്‍ന്ന് നല്‍കി. മുരളി തൈയ്യില്‍ സ്വാഗതവും ധനഞ്ജയകുമാര്‍ നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍