കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിഷു ആശംസകള്‍
Wednesday, April 16, 2014 8:44 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മലയാളി ഹിന്ദു സമൂഹത്തിന് കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിഷു ആശംസകള്‍ പ്രസിഡന്റ് ടി.എന്‍. നായര്‍ നേര്‍ന്നു.

തമോഗുണങ്ങളടങ്ങിയ ഇരുട്ടില്‍ നിന്നും പൂര്‍ണമായി വിമുക്തമാകുകയും അതോടൊപ്പം തേജോമയമായ ദൃശ്യങ്ങള്‍ കണ്ട് മനസിനും ശരീരത്തിനും ആഹ്ളാദം പകരുകയും ചെയ്യുക എന്ന പ്രക്രിയയാണ് വിഷുക്കണി കൊണ്ട് സൂചിപ്പിക്കുന്നത്. പകലും രാത്രിയും സമമാകുന്ന ദിനമാണ് വിഷു. ലക്ഷ്മീദേവിയെ ആദരിക്കലാണ് വിഷുകൈനീട്ടത്തിലൂടെ നടക്കുന്നത്. മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് കൈനീട്ടം കൊടുക്കുന്നത് ദാനത്തിന്റെ സ്വരൂപമാണ് അതിനാല്‍ എല്ലാ ഹൈന്ദവരും വിഷു കൈനീട്ടം കൊടുക്കുന്നത് ശീലമാക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

പ്രപഞ്ചസ്വരൂപമായി കല്‍പിച്ച് ഒരു സുവര്‍ണത്തളികയില്‍ ഒരുക്കിവച്ച് കണികാണുന്ന ശ്രീകൃഷ്ണ ബിംബം അഷ്ടൈശ്വര്യങ്ങളുടെ പ്രതീകമാണെന്നും ലോകം എമ്പാടുമുള്ള സമസ്ത ഹിന്ദു സമൂഹത്തിനു കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിഷു ആശംസകള്‍ ഒരിക്കല്‍ കൂടി നേരുന്നുവെന്ന് കെഎച്ച്എന്‍എ പ്രസിഡന്റ് ടി.എന്‍ നായര്‍, ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍ എന്നിവര്‍ വിഷു സന്ദേശത്തില്‍ അറിയിച്ചു. പിആര്‍ഒ സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍