അയ്യപ്പ സേവാ സംഘം വിഷുവിനോട് അനുബന്ധിച്ച് ശാസ്താ പ്രീതി നടത്തി
Wednesday, April 16, 2014 4:04 AM IST
ന്യൂയോര്‍ക്ക്: ഏപ്രില്‍ 12 ശനിയാഴ്ച്ച രാവിലെ മുതല്‍ വൈഷ്ണവ ക്ഷേത്രത്തില്‍ (100 ഘമസല്ശഹഹല ഞീമറ, ചലം ഒ്യറല ജമൃസ, ചലം ഥീൃസ) വച്ച് അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്താ പ്രീതി, പൂജ, ഭജന എന്നിവ നടത്തുകയുണ്ടായി. ശബരിമല ഉത്സവത്തോടും വിഷുവിനോടും അനുബന്ധിച്ച് അമേരിക്കയില്‍ ആദ്യമായി നടത്തിയ ശാസ്താ പ്രീതി ഭക്ത ജനങ്ങളുടെ അഭൂതപൂര്‍വമായ സാന്നിധ്യം കൊണ്ട് സമ്പുഷ്ടമായിരുന്നു.; രാവിലെ എട്ടോടെ മഹാഗണപതി ഹോമം ആരംഭിച്ചു. തുടര്‍ന്ന് വിവിധങ്ങളായ അഭിഷേക ദ്രവ്യങ്ങളാല്‍ ഭഗവാന് അഭിഷേകം ആറാടിക്കുകയും, അര്‍ച്ചന, നിവേദ്യം എന്നിവകളാല്‍ പ്രത്യേക പൂജകളും വാഷിംഗ്ടന്‍ ഡി.സി.യില്‍ നിന്നുള്ള ഡോ. ദാസന്‍ പോറ്റിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്തി. സഹകാര്‍മികനായി ന്യൂയോര്‍ക്കില്‍ നിന്നുള്ള ശ്രീ റാം പോറ്റി പങ്കെടുത്തു.

അയ്യപ്പ സേവാ സംഘത്തിന്റെ ബോര്‍ഡ് ഓഫ് ട്രസ്ടീ മെമ്പര്‍ ശ്രീ രാജഗോപാല്‍ കുന്നപ്പള്ളിയുടെ ശരണം വിളിയോടെയാണ് ഗണപതി ഹോമത്തിനുള്ള ചടങ്ങുകള്‍ ആരംഭിച്ചത്. ഭക്ത ജനങ്ങളുടെ തുടര്‍ന്നുള്ള ശരണം വിളികളാലും മന്ത്ര ധ്വനികളാലും അന്തരീക്ഷം ഭക്തിനിര്‍ഭരമായി. തുടര്‍ന്ന് സഹസ്ര നാമാര്‍ച്ചനകള്‍ നടത്തുകയും നൂറു പേര്‍ തുടര്‍ന്ന് അതാവര്‍ത്തിച്ചു ലക്ഷാര്‍ച്ചനയോടെ ചടങ്ങുകള്‍ സമാപിച്ചു. ശാസ്താ പ്രീതിക്കും അഭിഷേകത്തിനും മറ്റും ആവശ്യമായതുള്‍പ്പെടെയുള്ള പൂജാ ദ്രവ്യങ്ങള്‍ സംഭരിക്കുന്നതിനും ചടങ്ങുകള്‍ ഭംഗിയാക്കുന്നതിനും സര്‍വശ്രീ സജി കരുണാകരന്‍, വിശ്വ നാഥ്, ബാലകൃഷ്ണന്‍ നായര്‍, സ്പോണ്‍സര്‍ ആയ ഡോ. ശ്രീധര്‍ കാവില്‍ എന്നിവര്‍ ചേര്‍ന്ന് നടത്തിയ നിസ്വാര്‍ത്ഥമായ സേവനം ശാസ്താ പ്രീതിയുടെ ചടങ്ങുകള്‍ വിജയപ്രാപ്തിയിലെത്തിക്കാന്‍ പര്യാപ്തമായി.

ന്യൂജേഴ്സി നാമ സങ്കീര്‍ത്തനം ഭജന സംഘം സ്വാമിനാഥ ഭാഗവതരുടെ നേതൃത്വത്തില്‍ രണ്ടു മണിക്കൂര്‍ നടത്തിയ ഭജനാഞ്ജലി ഭക്ത ജനങ്ങളുടെ മുക്തകണ്‍ീമായ പ്രശംസ പിടിച്ചുപറ്റി. അയ്യപ്പ സേവാ സംഘം പ്രസിഡന്റ് ശ്രീ ഗോപിനാഥക്കുറുപ്പ് ഭക്ത ജനങ്ങളുടെ നിസ്സീമമായ സഹകരണത്തിനു നന്ദി പ്രകാശിപ്പിച്ചു. പ്രസാദ വിതരണം അന്നദാനം എന്നിവയോടെ പകല്‍ രണ്ടു മണിക്ക് ശാസ്താ പ്രീതിയുടെ മുഖ്യ ചടങ്ങുകള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍