അച്ചു ആക്കല്‍കൊട്ടാരം ഫ്ളോറിഡയില്‍ നിര്യാതയായി
Monday, April 14, 2014 8:34 AM IST
ഫ്ളോറിഡ: നീണ്ടൂര്‍ ആക്കല്‍കൊട്ടാരത്തില്‍ പരേതനായ തോമസിന്റെ ഭാര്യ അച്ചു തോമസ് (78) ഞായറാഴ്ച ഫ്ളോറിഡായിലെ ബാര്‍ട്ടോയില്‍ നിര്യാതയായി. സംസ്കാരം 17 ന് (വ്യാഴം) രാവിലെ ഒമ്പതിന് സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ നടക്കുന്ന പ്രാര്‍ഥനാശുശ്രൂഷകള്‍ക്കുശേഷം ഹില്‍സ്ബറോ മെമ്മോറിയല്‍ ഗാര്‍ഡന്‍ സെമിത്തേരിയില്‍.

പരേത ഓണംതുരുത്ത് പുളിവേലില്‍ കുടുംബാംഗം.

മക്കള്‍: ജോയി ആക്കല്‍കൊട്ടാരം (ഫ്ളോറിഡ), തോമസ് ആക്കല്‍കൊട്ടാരം (ഫ്ളോറിഡ), പരേതനായ മൈക്കിള്‍, ത്രേസ്യാമ്മ ചേന്നങ്ങാട്ട് (ഡാളസ്), ലിസി വെട്ടിക്കാട്ട് (ഫ്ളോറിഡ), ഡോളി കിഴക്കേക്കുറ്റ് (ഷിക്കാഗോ). മരുമക്കള്‍: മോളി പെരികലത്തില്‍, ജീന വയലുപടിയാനിക്കല്‍, കുഞ്ഞവറാച്ചന്‍ ചേന്നങ്ങാട്ട്, പുന്നന്‍ വെട്ടിക്കാട്ട്, ബിജു കിഴക്കേക്കുറ്റ്.

16 ന് (ബുധന്‍) വൈകിട്ട് ആറു മുതല്‍ രാത്രി ഒമ്പതുവരെ ബ്രാന്‍ഡനിലുള്ള സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.

റിപ്പോര്‍ട്ട്: ജോസ് കണിയാലി