ആര്‍കെ പുരത്ത് സംയുക്ത ഓശാന തിരുനാള്‍ ആചരിച്ചു
Monday, April 14, 2014 8:29 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് തോമസ് ലാറ്റിന്‍ ഇടവകയും സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയും സംയുക്തമായി ഓശാന തിരുനാള്‍ ആചരിച്ചു. ചടങ്ങ് മൊഹമ്മദ് പൂരിലുള്ള പ്രഭാത് താര ഹോസ്റല്‍ ഗ്രൌണ്ടില്‍ കുരുത്തോല വെഞ്ചരിപ്പ് നടത്തി.

ശുശ്രൂഷകള്‍ക്ക് സെന്റ് തോമസ് വികാരി ഫാ. ജോര്‍ജ് മണിമല, ഫാ. പയസ് മേലേകണ്ടത്തില്‍, ഫാ. ജോസ് വട്ടക്കുഴി, ഫാ. റോബിന്‍, വൈസ് പ്രസിഡന്റ് റെജി നെല്ലിക്കുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ലാറ്റിന്‍ കുര്‍ബാന സെന്റ് തോമസ് പ്ളേ സ്കൂള്‍ ഗ്രൌണ്ടിലും സീറോ മലബാര്‍ കുര്‍ബാന പള്ളിയിലും നടന്നു. ഫാ. സന്തോഷ് വാഴപ്പള്ളിയുടെ നേതൃത്വത്തില്‍ വാര്‍ഷിക ധ്യാനവും നടത്തി.