ബോസ്കോ പുത്തൂരിന്റെ മുഖ്യ കാര്‍മിത്വത്തില്‍ സിഡ്നിയില്‍ പെസഹാ തിരുനാള്‍ ശുശ്രൂഷകള്‍
Monday, April 14, 2014 8:26 AM IST
സിഡ്നി: ഓസ്ര്േടലിയായില്‍ രൂപീകൃതമായ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ പുതിയ ഇടയന്‍ ബോസ്കോ പുത്തൂരിന്റെ മുഖ്യകാര്‍മിത്വത്തില്‍ സിഡ്നിയിലെ കത്തോലിക്കാ സമൂഹം ഒന്നു ചേര്‍ന്ന് പെസഹാ തിരുനാള്‍ ആചരിക്കുന്നു.

ഹിന്‍ചിന്‍ബ്രൂക്ക് ഗുഡ് സമാരിറ്റന്‍ ഹാളില്‍ (401 ഒീഃീി ജമൃസ ഞീമറ, ഒശിരവശിയൃീീസ) വൈകുന്നേരം ഏഴിന് വി. കുര്‍ബാനയോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് കാല്‍ കഴുകല്‍ ശുശ്രൂഷ, പെസഹാ അപ്പം മുറിക്കല്‍, പെസഹാ പാല്‍ ആശീര്‍വാദം എന്നീ പരമ്പരാഗതമായ തിരുക്കര്‍മ്മങ്ങള്‍ നടക്കും.

പിതാവിന്റെ മുഖ്യകാര്‍മിത്വത്തില്‍ സിഡ്നിയില്‍ ഇദംപ്രഥമമായി നടക്കുന്നതും കേരളത്തിന്റെ തനതായ രീതിയില്‍ കൊണ്ടാടപ്പെടുന്നതുമായ പെസഹാ തിരുനാള്‍ ആചരണത്തില്‍ പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ സിഡ്നിയിലെ മലയാളി കത്തോലിക്കാ സമൂഹത്തിലെ എല്ലാ അംഗങ്ങളെയും സംഘാടകര്‍ സ്േനഹ പൂര്‍വം സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ടോമി വര്‍ഗീസ് മംഗലത്തില്‍