വോട്ടവകാശം; ബോധവത്കരണവുമായി ക്രിസ്തുജയന്തി വിദ്യാര്‍ഥികള്‍
Monday, April 14, 2014 8:12 AM IST
ബാംഗളൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം രേഖപ്പെടുത്തുന്നതു സംബന്ധിച്ച ബോധവത്കരണവുമായി വിദ്യാര്‍ഥികള്‍ ബൈക്ക് റാലി നടത്തി. ക്രിസ്തുജയന്തി കോളജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം എന്‍എസ്എസും സിഎസ്എയുമായി സഹകരിച്ചാണ് റാലി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ഫാ. ടി.എ. സെബാസ്റ്യന്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഫിനാന്‍ഷ്യല്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാ. പി.ജെ. ജോസ്, ശാസ്ത്ര വിഭാഗം ഡീന്‍ ഫാ. അഗസ്റിന്‍ ജോര്‍ജ്, ഫാ. ലിജോ തോമസ് എന്നിവരും സന്നിഹിതരായിരുന്നു. ഗദ്ദലഹള്ളി, ബൈരാതി, ബിഡിഎസ് നഗര്‍, ഹെഗ്ഡേനഗര്‍, തനിസാന്ദ്ര, കെ. നാരായണ്‍പുര എന്നിവിടങ്ങളിലൂടെയായിരുന്നു റാലി. 80 ബൈക്കുകളിലായി 160 വിദ്യാര്‍ഥികള്‍ റാലിയില്‍ അണിചേര്‍ന്നു.