ബാംഗളൂര്‍ സര്‍വകലാശാല സുവര്‍ണ ജൂബിലി ക്രിസ്തുജയന്തി കോളജില്‍ ആഘോഷിച്ചു
Monday, April 14, 2014 8:10 AM IST
ബാംഗളൂര്‍: ബാംഗളൂര്‍ സര്‍വകലാശാലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുജയന്തി കോളജില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിച്ചു. സമൂഹം- ഇന്നും ഇന്നലെയും നാളെയും എന്നതിനെ ആസ്പദമാക്കി നടത്തിയ ദ്വിദിന സെമിനാര്‍ ബാംഗളൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രഫ. ബി. തിമ്മെ ഗൌഡ ഉദ്ഘാടനം ചെയ്തു.

സ്ത്രീത്വം മാനിക്കപ്പെടുന്നിടത്ത് ദൈവം വസിക്കുന്നുണ്െടന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ഇന്ത്യന്‍ സമൂഹവും സംസ്കാരവും എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ച അദ്ദേഹം ഇന്ത്യയുടെ സമ്പന്നമായ വൈവിധ്യത്തിലും പാരമ്പര്യത്തിലും അഭിമാനിക്കാന്‍ യുവാക്കളെ ആഹ്വാനം ചെയ്തു. 14 വര്‍ഷത്തിനുള്ളില്‍ ക്രിസ്തുജയന്തി കോളജ് കൈവരിച്ച നേട്ടങ്ങളെ പ്രഫ. തിമ്മെ ഗൌഡ അഭിനന്ദിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ടി.എ. സെബാസ്റ്യന്‍ സ്വാഗതം പറഞ്ഞു