പ്രസിഡന്റ് ഒബാമയുടെ 2013 വാര്‍ഷിക വരുമാനം 503 183 ഡോളര്‍
Saturday, April 12, 2014 8:46 AM IST
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ 2013 ലെ വാര്‍ഷിക വരുമാനം 503183 ഡോളര്‍. പ്രസിഡന്റ് സമര്‍പ്പിച്ച ടാക്സ് റിട്ടേണിന്റെ വിശദാംശങ്ങള്‍ വൈറ്റ് ഹൌസ് വെളളിയാഴ്ച ഏപ്രില്‍ 11 ന് ഔദ്യോഗികമായി പുറത്തുവിട്ടു.

98169 ഡോളര്‍ ടാക്സ് നല്‍കിയപ്പോള്‍ വാര്‍ഷിക വരുമാനത്തിന്റെ 12 ശതമാനം 98169 ഡോളര്‍ ചാരിറ്റി ഓര്‍ഗനൈസേഷനാണ് നല്‍കിയിരിക്കുന്നത്.

2012 ല്‍ സമര്‍പ്പിച്ച ടാക്സ് റിട്ടേണില്‍ പ്രസിഡന്റ് വാര്‍ഷിക വരുമാനം 608611 ഡോളര്‍ ആയിരുന്നു 150 034 ഡോളറാണ് ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ നല്‍കിയിരുന്നത്.

വൈസ് പ്രസിഡന്റ് ജോ ബൈഡന്റെ വാര്‍ഷിക വരുമാനം 407 009 ഡോളറും ടാക്സ് നല്‍കേണ്ടി വന്നത്. 96378 ഡോളറുമാണ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് 20,000 ഡോളര്‍ നല്‍കിയിട്ടുണ്ട്.

പുസ്തക വില്‍പ്പനയില്‍ നിന്നും ഉണ്ടായ കുറവാണ് പ്രസിഡന്റിന്റെ വാര്‍ഷിക വരുമാനം കുറയാന്‍ ഇടയായത്.

2009 ല്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സമര്‍പ്പിച്ച ടാക്സ് റിട്ടേണില്‍ ഒബാമയുടെ ഗ്രോസ് ഇന്‍കം 550 5409 ഡോളര്‍ (അഞ്ച് മില്യണിലധികം) ആയിരുന്നു. 1792 440 ഡോളര്‍ ടാക്സ് നല്‍കിയപ്പോള്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് 329 100 നല്‍കിയിരുന്നു. 2009 ലെ അഞ്ച് മില്യണിലധികം വരുമാനത്തില്‍ നിന്നും 2013 ല്‍ അരമില്യണായി കുറയുകയായിരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍