പിഴകൂടാതെ ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുളള അവസാന തിയതി ഏപ്രില്‍ 15ന്
Saturday, April 12, 2014 8:45 AM IST
ഡാളസ്: 2013 ലെ വാര്‍ഷിക വരുമാന കണക്ക് ഇന്റര്‍നാഷണല്‍ റവന്യു സര്‍വീസില്‍ സമര്‍പ്പിക്കേണ്ട തിയതി ഏപ്രില്‍ 15 ന് (ചൊവ്വാ) അവസാനിക്കുന്നു. ഏപ്രില്‍ 15 ന് മുമ്പ് ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് കൂടുതല്‍ സമയം ആവശ്യമാണെങ്കില്‍ അതിനുളള അപേക്ഷ ഏപ്രില്‍ 15 ന് മുമ്പ് സമര്‍പ്പിച്ചിരിക്കണം.

ഐആര്‍എസുമായി കരാര്‍ ഒപ്പിട്ടുളള പതിനാലു ടാക്സ് സോഫ്റ്റ് വെയര്‍ കമ്പനിക്കള്‍ ഫ്രീ ഫൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. 58,000 ല്‍ കുറവാണ് വാര്‍ഷിക വരുമാനമെങ്കില്‍ സൌജന്യമായി ടാക്സ് ഫയല്‍ ചെയ്യാവുന്നതാണ്.

ഐആര്‍എസിനെ വെബ്സൈറ്റില്‍ നിന്നും ഇതിനെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് ഐആര്‍എസ് വക്താവ് മൈക്കിള്‍ ഡിവൈന്‍ പറഞ്ഞു.

വെബ്സൈറ്റ് ഐആര്‍എസ് ഗവണ്‍മെന്റ് : 1800 829 1040

പിഴ ഒഴിവാക്കുന്നതിന് ഏപ്രില്‍ 15 ന് മുമ്പ് തന്നെ ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍