ലോസ്ആഞ്ചലസില്‍ രാജാ രവിവര്‍മ്മ സ്മാരക ചിത്രകലാ മത്സരവും പ്രദര്‍ശനവും മേയ് മൂന്നിന്
Saturday, April 12, 2014 8:39 AM IST
ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയായിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഛഒങ) കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായുള്ള എട്ടാമത് രാജാ രവിവര്‍മ്മ സ്മാരക ചിത്രകലാ മത്സരവും ചിത്ര പ്രദര്‍ശനവും മേയ് മൂന്നിന് ലോസ് ആഞ്ചലസിനടുത്തുള്ള ലൈക് വുഡിലെ ഹൂവെര്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
'എന്റെ ജാലകത്തിലൂടെ' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഈ വര്‍ഷത്തെ മത്സരം. പങ്കെടുക്കുന്നവര്‍ക്കായി നിരവധി ആകര്‍ഷണീയമായ സമ്മാനങ്ങള്‍ ഒരുക്കിയിട്ടുണ്െടന്ന് സംഘടനാ ഭാരവാഹികളായ ബാബുരാജ്, വിനോദ് ബാഹുലേയന്‍, ബാലന്‍ പണിക്കര്‍, രമ നായര്‍ എന്നിവര്‍ അറിയിച്ചു.

പ്രദര്‍ശനത്തിലേക്ക് എല്ലാ അംഗങ്ങളെയും കുടുംബ സമേതം സ്വാഗതം ചെയ്തു. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായുള്ള മത്സരങ്ങളുടെ നിബന്ധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍കും രാധിക കുമാര്‍ 909 396 4799, ഡോ. രവി രാഘവന്‍ 909 904 5385.

റിപ്പോര്‍ട്ട്: സന്ധ്യ പ്രസാദ്