മാസ് റിയാദ് വാര്‍ഷികമാഘോഷിച്ചു
Saturday, April 12, 2014 8:38 AM IST
റിയാദ്: ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് നാട്ടിലും വിദേശത്തുമായി പതിനാലു വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനപാത പിന്നിട്ട മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി (മാസ്) വിവിധ കലാകായിക പരിപാടികളോടെ വാര്‍ഷികമാഘോഷിച്ചു. മാസ് ജനറല്‍ബോഡി യോഗത്തില്‍ മുഴുവന്‍ അംഗങ്ങളും പങ്കെടുത്തു. പ്രസിഡന്റ് ഉമ്മര്‍ കെ.ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പി.സി അബ്ദുമാഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഷിക റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഷാജു കെ.സി അവതരിപ്പിച്ചു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വ്യത്യസ്തമായ കായിക കലാ മത്സരങ്ങളും വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് അരങ്ങേറി. അഹമ്മദ് കുട്ടി കൊടിയത്തൂര്‍, ഹാറൂണ്‍ കാരകുറ്റി, സി.കെ ഷരീഫ്, യൂസുഫ് പി, അഷ്റഫ് മേച്ചേരി, സുബൈര്‍ കാരശേരി, അമീര്‍ കക്കാട് തുടങ്ങിയവര്‍ കായികമത്സരങ്ങള്‍ നിയന്ത്രിച്ചു.

വൈകുന്നേരം നടന്ന സാംസ്കാരിക പരിപാടി ലത്തീഫ് തെച്ചി ഉദ്ഘാടനം ചെയ്തു. പി. മൂസക്കുട്ടി ആമുഖ പ്രസംഗം നടത്തി. സനൂപ് കുമാര്‍, സാജിദ് അലി, ഷാജിലാല്‍, സൈദു മീഞ്ചന്ത, ഷരീഫ് സി.കെ, പി.സി മുഹമ്മദ്, ഹര്‍ഷദ് എം.ടി എന്നിവര്‍ പ്രസംഗിച്ചു. നാട്ടില്‍ മാസ് റിയാദ് വനിതാ വേദി നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഫാത്തിമ മുഹമ്മദ്, മുംതാസ് ഷാജു എന്നിവര്‍ വിശദീകരിച്ചു. ഷാജു കെ.സി സ്വാഗതവും ജബാര്‍ കെ.പി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് സക്കീര്‍ മണ്ണാര്‍മല, ഖാദര്‍ നഗാടി, ഹിബ അബ്ദുസലാം, സിറാജ് പൊററശേരി എന്നിവര്‍ നയിച്ച ഗാനമേളയും നടന്നു. റിയാദ് ഇന്ത്യന്‍ സ്കൂള്‍ ഫുട്ബോള്‍ ടീമംഗമായ മുഹമ്മദ് ഇജാസിന് മെമെന്റോ നല്‍കി ആദരിച്ചു. ഫൈസല്‍ കുയ്യില്‍, ഷാഹുല്‍ ഹമീദ്, നജീബ് കൊടിയത്തൂര്‍, സാദിഖ് സി.കെ, അലി പേക്കാടി, ഷമീര്‍ കക്കാട്, മൊയ്തു വലിയപറമ്പ്, കുഞ്ഞോയി കാരക്കുറ്റി, റഷീദ് കൊടിയത്തൂര്‍, ഹൈദര്‍ അലി, സന്തോഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍