ഹൂസ്റണ്‍ ഉഴവൂര്‍ പ്രവാസി സംഗമം
Saturday, April 12, 2014 3:42 AM IST
ഹൂസ്റണ്‍: ഹൂസ്റണിലും പ്രാന്തപ്രദേശങ്ങളിലും അധിവസിക്കുന്ന വിശാല ഉഴവൂര്‍ പ്രദേശ നിവാസികളുടെ പ്രവാസി സംഗമം 2014 മെയ് രണ്ടിന് വെള്ളിയാഴ്ച്ച സ്റാഫോര്‍ഡിലുള്ള സെന്റ് തോമസ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് വൈകിട്ട് ഏഴു മുതല്‍ നടത്തപ്പെടുന്നതാണ്. (1622 ടമേളളീൃറവെശൃല ഞറ, ടമേളളീൃറ, ഠത, 77477)

2013ല്‍ നടത്തിയ സംഗമവും പിക്നിക്കും അനേകരുടെ പങ്കെടുക്കലാലും ജന്മനാടിന്റെ മധുര സ്മരണകളാലും ഗൃഹാതുരത്വത്തിന്റെ വേലിയേറ്റത്താലും പരിചയങ്ങളും ബന്ധങ്ങളും പുതുക്കുന്നതിലുള്ള വ്യഗ്രതയാലും ആവേശകരമാകുകയുണ്ടായി. ആയതുകൊണ്ട് ഈ വരുന്ന സംഗമം ഏറെ ഹൃദ്യവും ആനന്ദദായകവുമാകുമെന്ന് സംഘാടകര്‍ കരുതുന്നു. ഒരേ നാട്ടില്‍ ജനിച്ചുവളര്‍ന്നവര്‍, ഒന്നിച്ചുചേരുന്ന ഈ സംഗമം പ്രവാസി നാട്ടില്‍ ഒന്നിച്ചുചേര്‍ന്ന് സൌഹൃദങ്ങള്‍ പങ്കുവെയ്ക്കാനും പരിചയം പുതുക്കുവാനും നാട്ടുവിശേഷങ്ങള്‍ കൈമാറുവാനും അവസരം ഒരുക്കുന്നു. ഉഴവൂര്‍ സംഗമത്തിലേക്ക് എല്ലാ തദ്ദേശവാസികളേയും സാദരം ക്ഷണിക്കുന്നു.

സംഗമത്തിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. പ്രായഭേദമെന്യേ പല ഉഴവൂര്‍ കലാകാരികളും കലാകാരന്മാരും വിവിധങ്ങളായ പല കലാപരിപാടികളും കളികളും വിനോദപരിപാടികളും അവതരിപ്പിക്കുവാനായി തയ്യാറെടുത്തു വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുഞ്ഞുമോള്‍ സജി തോട്ടപ്ളാക്കില്‍ (2814030001), കവിത ബിജു പുളിക്കല്‍ (2817573070), അനിത ഹാന്‍സന്‍ നടക്കുഴക്കല്‍ (2814995368), അവറാച്ചന്‍ വാഴപ്പള്ളി (3109568077),ജോമോന്‍ വെട്ടിക്കല്‍ (2815658224), സ്റീഫന്‍ ചെറുകര (2812086273). ലാമശഹ: വീൌീി.ൌ്വവമ്ീീൃ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം