ഒമാന്‍ ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡിനു പുതിയ വൈസ് ചെയര്‍മാനും ഫിനാന്‍സ് ഡയറക്ടറും
Friday, April 11, 2014 6:04 AM IST
മസ്കറ്റ്: ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍ വി. ജോര്‍ജ്, വൈസ് ചെയര്‍മാന്‍, ഫിനാന്‍സ് ഡയറക്ടര്‍ എന്നീ തസ്തികളിലേക്ക് യഥാക്രമം കിരണ്‍ ആഷര്‍, മൊഹമ്മദ് ബഷീര്‍ എന്നിവരെ നിയമിച്ചു.

പുതിയ ചെയര്‍മാന്‍ തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം നടന്ന ആദ്യ യോഗത്തിലാണ് പുതിയ നിയമനങ്ങള്‍ പ്രഖ്യാപിച്ചത്. ഓരോ ഡയറക്ടമാര്‍ക്കുള്ള ചുമതലകളും വരും വര്‍ഷങ്ങളിലെ പദ്ധതികളുടെ രൂപ രേഖയും ചെയര്‍മാന്‍ അവതരിപ്പിച്ചു.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം