റിയാദ്: കഴിഞ്ഞ മൂന്നര പതിറ്റാണ്ട് കായംകുളം മുന്‍സിപ്പല്‍ കൌണ്സിലറായും പതിനഞ്ചു വര്‍ഷത്തോളം തുടര്‍ച്ചയായി വൈസ് ചെയര്‍മാനായും സേവനം അനുഷ്ടിച്ചുകൊണ്ട് കായംകുളം പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ പി.കെ കൊച്ചുകുഞ്ഞിനും കുടുംബത്തിനും റിയാദിലെ കായംകുളം പ്രവാസി കൂട്ടായ്മയായ കൃപ സ്വീകരണം നല്കി.
സ്വകാര്യ സന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ പി.കെ കൊച്ചുകുഞ്ഞിന് മലസ് ഭാരത് റസ്ററന്റ് ഓഡിറ്റോറിയത്തില്‍ നല്കിയ സ്വീകരണച്ചടങ്ങില്‍ പ്രസിഡന്റ് ശിവരാജന് അധ്യക്ഷത വഹിച്ചു. ഉപദേശക സമിതിയംഗം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സത്താര്‍ കായംകുളം അതിഥികളെ സദസിന് പരിചയപ്പെടുത്തി. രാജു ഒപ്പഡൊ ബൊക്കെ നല്കി സ്വീകരിച്ചു. താജ് തവക്കല്‍, ശിഹാബ് കൊട്ടുകാട്, ഷാജി കരുവറ്റ, നിസാര്‍ നമ്പലശേരില്‍, സജി കായംകുളം, നവാസ്ഖാന്‍ പത്തനാപുരം, ഷാജി മാന്നാര്‍, സലിം കളക്കര, നസീര്‍ ഹംസക്കുട്ടി, അന്‍സാരി വടക്കുംതല, മജീദ് ചിങ്ങോലി, സി.എം ഹബീബ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഷാജി വലിയപറമ്പില്‍, പി.കെ ഷാജി, കബീര്‍, ഷൈജു, അബ്ദുള്ള, സത്താര്‍ കുഞ്ഞ്, കെ.ജെ റഷീദ്, സുന്ദരന്‍, ബഷീര്‍ ചൂനാട്, നാസര്‍ താങ്കുഴിയില്‍, ഷാജഹാന്, പി.കെ ബാബു, പി.കെ അന്‍സാരി, അഷ്റഫ്, മുരളി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ജനറല്‍ സെക്രട്ടറി സലിം പള്ളിയില്‍ സ്വാഗതവും ട്രഷറര്‍ ഷിബു ഉസ്മാന് നന്ദിയും പറഞ്ഞു.
റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍