വിശ്വാസി സമൂഹത്തിന് അനുഗ്രഹമായി മാറിയ നോമ്പുകാല വിശുദ്ധീകരണ ധ്യാനം
Friday, April 11, 2014 1:50 AM IST
ഷിക്കാഗോ: ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ മാസം 3,4,5,6 (വ്യാഴം, വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളിയില്‍ വെച്ച് നടത്തപ്പെട്ട നോമ്പുകാല വിശുദ്ധീകരണ ധ്യാനം വിശ്വാസി സമൂഹത്തിന് വലിയ ആത്മവിശുദ്ധീകരണത്തിന്റേയും, ആത്മാഭിഷേകത്തിന്റേയും, അത്ഭുതകരമായ രോഗ സൌഖ്യത്തിന്റേയും ദിവസങ്ങളായി മാറി.

കത്തീഡ്രല്‍ പള്ളി വികാരി റവ.ഫാ. ജോയി ആലപ്പാട്ട് ടീമംഗങ്ങളെ പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്ത് ആരംഭിച്ച നാലുദിവസത്തെ ധ്യാനത്തില്‍ ആയിരത്തോളം ഇടവക ജനങ്ങളും സിസ്റേഴ്സും പങ്കെടുത്തു. മരിയന്‍ ടിവി ചെയര്‍മാന്‍ ബ്രദര്‍ പി.ഡി ഡൊമിനിക് ധ്യാനത്തിന് നേതൃത്വം നല്‍കി. റവ.ഫാ. ജോ പാച്ചേരിയില്‍ ധ്യാനം നയിച്ചു. ബ്രദര്‍ വി.ഡി. രാജു ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.

ധ്യാനത്തിന്റെ അവസാനം ഷിക്കാഗോ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് തിരുസന്ദേശം നല്‍കുകയും ചെയ്തു. ക്യൂന്‍മേരി മിനിസ്ട്രി അമേരിക്കയില്‍ ചെയ്തുകൊണ്ടിരിക്കുന്ന ആത്മീയ പ്രവര്‍ത്തനങ്ങളെ പിതാവ് അഭിനന്ദിക്കുകയും, മരിയന്‍ ടിവി പ്രേക്ഷകലക്ഷങ്ങള്‍ക്ക് അനുഗ്രഹമായി മാറിയതിനെക്കുറിച്ചും പിതാവ് പ്രത്യേകം എടുത്തുപറഞ്ഞു. ഇടവക സമൂഹത്തില്‍ ദൈവം ഈ ധ്യാനത്തിലൂടെ ചെയ്ത അത്ഭുതകരമായ പ്രവര്‍ത്തിക്ക് നന്ദി പറയുകയും ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം