ദശാബ്ധി ആഘോഷവും ഇടവകദിന സമ്മേളനവും
Thursday, April 10, 2014 8:34 AM IST
നോര്‍ത്ത് കരോളിന: നോര്‍ത്ത് കരോളിന മാര്‍ത്തോമ്മ ഇടവകയുടെ ദശാബ്ധി ആഘോഷത്തിന്റെ ഉദ്ഘാടനവും ഇടവകദിന സമ്മേളനവും ഡ്യൂക്ക് എപ്പിസ്കോപ്പല്‍ സെന്ററില്‍ വച്ച് ഇടവക വികാരി റവ. രേണു ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് ദശാപ്തി ആഘോഷവും ഇടവക ദിന സമ്മേളനവും ഉദ്ഘാടനം ചെയ്തു.

ഇടവക സെക്രട്ടറി വര്‍ഗീസ് ജോണ്‍ റിപ്പോര്‍ട്ട്: അവതരിപ്പിച്ചു. റവ. ഡോ. ഫിലിപ്പ് വര്‍ഗീസ്, റവ. നില്‍സ് ചിറണ്െടന്‍ (എപ്പിസ്കോപ്പല്‍ ചര്‍ച്ച്) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ചര്‍ച്ച് ഡയറക്ടറിയുടെയും ദശാബ്ധി ലോഗോയുടെയും പ്രകാശനം തിരുമേനി നിര്‍വഹിച്ചു. ദശാബ്ധിയുടെ കര്‍മ്മ പരിപാടികള്‍ വിശദീകരിച്ച് കണ്‍വീനര്‍മാരായ തോമസ് ജോണ്‍, ബോബി മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു. ഇടവക ട്രസ്റി മനു തോമസ് നന്ദി പറഞ്ഞു.