ഹാശാ ആഴ്ച ശുശ്രൂഷയും ധ്യാന പ്രസംഗവും റവ. ഫാ.ബ്ളെസണ്‍ വര്‍ഗീസ് നേതൃത്വം നല്‍കുന്നു
Thursday, April 10, 2014 8:30 AM IST
ഡാളസ്: കരൊള്‍ട്ടണിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ഇന്ത്യ ഡാളസ് പള്ളിയില്‍ ഹാശ ആഴ്ച ശുശ്രൂഷയും ധ്യാന പ്രസംഗവും ഏപ്രില്‍ 11 ന് (വെള്ളി) മുതല്‍ നടത്തപെടുന്നു.

നാഗപൂരിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്സ് വൈദീക സെമിനാരിയിലെ വൈദീകനും വചനഘോഷ പ്രമുഖനുമായ റവ. ഫാ. ബ്ളെസണ്‍ വര്‍ഗീസ് പ്രസ്തുത ധ്യാന യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

ഏപ്രില്‍ 11 ന് (വെള്ളി) വൈകിട്ട് ആറിന് തുടങ്ങുന്ന സന്ധ്യനമസ്കാര പ്രാര്‍ഥനയോടൊപ്പം വിശുദ്ധ കുര്‍ബാനയും ഫാ.ബ്ളെസണ്‍ വര്‍ഗീസ് നയിക്കുന്ന വചനഘോഷണവും ഉണ്ടായിരിക്കും.

ഏപ്രില്‍ 12 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഇടവക ധ്യാനവും വൈകിട്ട് ആറിന് സന്ധ്യാപ്രാര്‍ഥനയും പ്രഭാഷണവും നടക്കും.

13 ന് (ഞായര്‍) ഹാശാ ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആറിന് സന്ധ്യാ പ്രാര്‍ഥനയും പ്രഭാഷണവും ക്രമീകരിച്ചിട്ടുണ്ട്.

ഏപ്രില്‍ 16 ന് (ബുധന്‍) വൈകിട്ട് 6.30 ന് പെസഹായുടെ ശുശ്രൂഷയും 18 ന് രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ ദുഃഖ വെള്ളിയുടെ പ്രാര്‍ഥനയും ഞായറാഴ്ച രാവിലെ ആറിന് ഉയിര്‍പ്പിന്റെ (ഈസ്റര്‍) ശുശ്രൂഷകളും ക്രമീകരിച്ചിട്ടുള്ളതായി വികാരി റവ. ഫാ.ജോണ്‍ കുന്നത്തുശേരില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ജോണ്‍ കുന്നത്തുശേരില്‍: 972 462 8242, ഏബ്രഹാം ജേക്കബ് (സെക്രട്ടറി) 214 601 8153, കെ.സി വര്‍ഗീസ് (ട്രസ്റി) 972 939 8957.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ