'റിസ'യുടെ ലഹരിവിരുദ്ധ ഉപന്യാസ മല്‍സരഫലം പ്രഖ്യാപിച്ചു
Thursday, April 10, 2014 8:29 AM IST
റിയാദ്: സൌദി ദേശീയ മയക്കുമരുന്ന് നിയന്ത്രണസമിതിയുടെ അംഗീകാരത്തോടെ സുബൈര്‍കുഞ്ഞ് ഫൌണ്േടഷന്‍ സംഘടിപ്പിച്ചു വരുന്ന ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി-റിസയുടെ (റിയാദ് ഇനി ഷിയേറ്റീവ് എഗനിസ്റ് സബ്സ്റന്‍സ് അബണ്ടസ്) ഭാഗമായി കൌമാരക്കാരായ കുട്ടികളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സ്വമേധയാ ഏറ്റെടുത്ത് നടത്താനുള്ള പ്രേരണയും പ്രാപ്തിയും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ റിയാദിലെ വിവിധ ഇന്റര്‍നാഷണല്‍ സ്കൂളുകളിലെ 9,10,11,12 ഗ്രേഡുകളിലെ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മല്‍സരഫലം പ്രഖ്യാപിച്ചു.

പുകവലി, മദ്യപാനം, മറ്റ് ലഹരി വസ്തുക്കള്‍ ഇവയുടെ ഉപയോഗം തടയുന്നതില്‍ കൌമാരക്കാരായ വിദ്യാര്‍ഥികളുടെ പങ്ക്  എന്ന വിഷയത്തില്‍ ഇംഗ്ളീഷിലോ മലയാളത്തിലോ എഴുതിയ 150 വാക്കില്‍ കൂടാത്ത രചനകളില്‍ നിന്നും  അവാര്‍ഡ് കമ്മിറ്റി തെരഞ്ഞെടുക്കുന്ന ഏറ്റവും മെച്ചപ്പെട്ട മൂന്ന് ഉപന്യാസങ്ങളാണ് സമ്മാനാര്‍ഹമായത്.

ഒന്നും രണ്ടും സമ്മാനങ്ങല്‍ റിയാദിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ളിക് സ്കൂളിലെ ഒമ്പതും എട്ടും ഗ്രേഡിലെ വിദ്യാര്‍ഥികളായ സൈഫ് അലി അതൈബ്, അസ്ജാദ് ഇഖ്ബാല്‍ എന്നിവര്‍ നേടി. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഗേള്‍സ് സ്കൂളിലെ തസ്ലീമാ മുഹമ്മദ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ലോക പുകയിലവിരുദ്ധ ദിനമായ മേയ് 31-ന് റിയാദില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍