പി.യു. ജോണ്‍ ഹൂസ്റണില്‍ നിര്യാതനായി
Thursday, April 10, 2014 3:59 AM IST
ഹൂസ്റണ്‍: കൂത്താട്ടുകുളം പുതിയംപുറത്ത് പരേതനായ പി.ഡി. ഉലഹന്നാന്റേയും അന്നമ്മയുടേയും മകന്‍ പി.യു. ജോണ്‍ നിര്യാതനായി. മക്കള്‍: ജിബി, ജോണ്‍സി, മരുമക്കള്‍: ബോബി ജോര്‍ജ്, ലിസി ജോണ്‍.

ഏപ്രില്‍ പതിനൊന്നാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ ഒമ്പതുവരെ ക്രിസ്ത്യന്‍ അസംബ്ളി ഓഫ് ഹൂസ്റണില്‍ പൊതുദര്‍ശനവും ഏപ്രില്‍ പന്ത്രണ്ടാം തീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ 12 വരെ നടക്കുന്ന സംസ്കാര ശുശ്രൂഷകള്‍ക്കുശേഷം പെയര്‍ലാന്റിലുള്ള സൌത്ത് പാര്‍ക്ക് സെമിത്തേരിയില്‍ സംസ്കാരവും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: വില്‍സണ്‍ കെ. ജോസഫ് (713 826 8011).

റിപ്പോര്‍ട്ട്: അനില്‍ മാത്യു ആശാരിയത്ത്