ടെക്സ അംഗങ്ങള്‍ക്ക് നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു
Wednesday, April 9, 2014 5:50 AM IST
റിയാദ്: റിയാദിലെ തിരുവനന്തപുരം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ ടെക്സ അംഗങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയ സൌജന്യ നോര്‍ക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ രണ്ടാംഘട്ട വിതരണം മലാസിലെ ഭാരത് റെസ്റോറന്റില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്റ് സലാഹുദ്ദീന്‍ മരുതിക്കുന്ന് ടെക്സയിലെ മുതിര്‍ന്ന അംഗമായ നാസറുദ്ദീന്‍ കല്ലമ്പലത്തിന് നല്‍കി നിര്‍വഹിച്ചു.

ടെക്സയിലെ സജീവമായ മുഴുവന്‍ അംഗങ്ങള്‍ക്കും സൌജന്യമായി നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡ് എടുത്ത് നല്‍കുമെന്ന് പ്രസിഡന്റ് യോഗത്തില്‍ അറിയിച്ചു. പ്രവാസികള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നതിനുപരി മൂന്ന് വര്‍ഷക്കാലത്തെ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും എന്നതാണ് നോര്‍ക്ക കാര്‍ഡിന്റെ പ്രത്യേകത.

നോര്‍ക്കയില്‍ അംഗങ്ങളാകാന്‍ താത്പര്യമുള്ളവര്‍ 0583830038, 0504713579 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. കാര്‍ഡിന്റെ മൂന്നാംഘട്ട വിതരണവും അര്‍ധവാര്‍ഷിക ജനറല്‍ ബോഡിയും ഏപ്രില്‍ 11ന് (വെള്ളി) അഞ്ചു മുതല്‍ ബത്ഹയിലെ ഷിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ചടങ്ങില്‍ നിസാര്‍ കല്ലറ, ഷിജു കോശി, പ്രകാശ് വാമനപുരം, നാഫി നാസറുദ്ദീന്‍, ഷരീഫ് കല്ലമ്പലം, ജോയ് നടേശന്‍, ഹാഷിം ഇടിഞ്ഞാര്‍, അബ്ദുള്‍ അഹദ്, മുഹമ്മദ് ഇല്യാസ്, കരീം ഖാന്‍ എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി നൌഷാദ് കിളിമാനൂര്‍ സ്വാഗതവും ട്രഷറര്‍ കബീര്‍ കണിയാപുരം കൃതജ്ഞതയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍