പ്രവാസി നാട്ടില്‍ നിര്യാതനായി
Wednesday, April 9, 2014 5:49 AM IST
റിയാദ:് ഒരാഴ്ച മുന്‍പ് നാട്ടില്‍ അവധിക്കുപോയ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. പതിനെട്ട് വര്‍ഷമായി റിയാദില്‍ നിന്നും 245 കിലോമീറ്റര്‍ അകലെയുള്ള ഹരീഖ് ബലദിയയില്‍ ജോലി ചെയ്തിരുന്ന സുലൈമാന്‍ (52) ആണ് മരിച്ചത്. ഹരീഖിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരു പോലെ പരിചതനും പ്രിയപ്പെട്ടവനുമായിരുന്നു സുലൈമാന്‍. ഇദ്ദേഹത്തിന്റെ ഇളയ മകളുടെ വിവാഹം നടത്തുന്നതിനായാണ് നാട്ടില്‍ പോയത്. ഏപ്രില്‍ അവസാനമായിരുന്നു വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. സല്‍മയാണ് ഭാര്യ. ഫാത്തിമ, സുല്‍ഫത്ത് എന്നിവര്‍ മക്കളാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍