ഫാ. ദാനിയേല്‍ പുല്ലേലിക്ക് ടൊറന്റോയില്‍ അനുമോദനം
Wednesday, April 9, 2014 4:59 AM IST
കാനഡ: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെത്രാപൊലീത്താമാരുടെ പൊതു ട്രാന്‍സഫറും, റിട്ടയര്‍മെന്റും സഭാ മാനേജിഗ് കമ്മിറ്റിയില്‍ അവതരിപ്പിച്ചു പാസാക്കുന്നതിനു നേതൃത്വം നലകിയ സഭാ മാനേജിംഗ് കമ്മറ്റിയംഗം ഫാ. ദാിയേല്‍ പുല്ലേലിയെ ടൊറന്റോയില്‍ കൂടിയ വിവിധ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളുടെ യോഗം അനുമോദിച്ചു. ജി.ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സ്കറിയ കോശി പ്രസംഗിച്ചു.

മിസിസാഗാ സെന്റ് ഗ്രിഗോറിയോസ്, ടൊറന്റോ സെന്റ് ഗ്രിഗോറിയോസ്, ടൊറന്റോ സെന്റ് തോമസ്, സ്കാര്‍ബറോ സെന്റ് സ്റീഫന്‍സ് എന്നീ ഇടവകകളില്‍ നിന്നുമുള്ള അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം