ഷിക്കാഗോ സെന്റ് പീറ്റേഴ്സ് ഇടവകയുടെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍
Wednesday, April 9, 2014 4:58 AM IST
ഷിക്കാഗോ: സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് ഇടവകയുടെ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകള്‍ താഴെപ്പറയും പ്രകാരം നടത്തും.

ഏപ്രില്‍ 13 ഓശാന ഞായറാഴ്ച രാവിലെ 8.45നു പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് 9.15നു വി: കുര്‍ബ്ബാനയും ഓശാന ശ്രുശ്രൂഷകളും നടക്കും. ഏപ്രില്‍ 16 പെസഹാ ബുധനാഴ്ച: വൈകിട്ട് 7 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് വി: പെസഹാ കുുര്‍ബ്ബാനയും നടത്തപ്പെടും.

ഏപ്രില്‍ 18 ദു:ഖവെള്ളിയാഴ്ച രാവിലെ ഒമ്പതിന് ശ്രുശ്രൂഷകള്‍ ആരംഭിക്കും. വൈകുന്നേരം 4 മണിയോടുകൂടി ശ്രുശ്രൂഷജള്‍ പര്യവസാനിക്കും. ഏപ്രില്‍ 19 ദു:ഖശനിയാഴ്ച: രാവിലെ 9 മണിക്ക് പ്രഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് വി:കുര്‍ബ്ബാനയും ഉണ്ടായിരിക്കും.

ഏപ്രില്‍ 20 ഞായറാഴ്ച: വൈകിട്ട് എട്ടിന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് വി: കുബ്ബാനയും ഈസ്റ്റര്‍ ശ്രുശ്രൂഷകളും നടക്കും. മാര്‍ച്ച് 31-ന് ഞായറാഴ്ച വി കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതല്ല.

വിശ്വാസികള്‍ കഷ്ടാനുഭവ ആഴ്ച ശ്രുശ്രൂഷകളില്‍ ആദ്യാവസാനം പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി വന്ദ്യ: തേലപ്പിള്ളില്‍ സഖറിയ കോറെപ്പിസ്കോപ്പ അഭ്യര്‍ഥിക്കുന്നു. ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം