സേക്രട്ട് ഹാര്‍ട്ട് ക്നാനായ മിഷന്‍ താമ്പാ- വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍
Wednesday, April 9, 2014 4:58 AM IST
താമ്പാ (ഫ്ളോറിഡ): സേക്രട്ട് ഹാര്‍ട്ട് ക്നാനായ മിഷന്‍ താമ്പായിലെ വിശുദ്ധ വാര തിരുകര്‍മ്മങ്ങള്‍ താഴെപ്പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നുവെന്ന് എസ്.എച്ച്.കെ.സി.സി സെക്രട്ടറി സ്റീഫന്‍ തൊട്ടിയില്‍ ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

ഏപ്രില്‍ 14,15,16 (തിങ്കള്‍, ചൊവ്വ, ബുധന്‍) തീയതികളില്‍ എല്ലാദിവസവും വൈകിട്ട് ആറിന് വിശുദ്ധ കുര്‍ബാന. ഏപ്രില്‍ 17-ന് പെസഹാ വ്യാഴം വൈകിട്ട് അഞ്ചിന് ആരാധനയും തുടര്‍ന്ന് ആറിന് പെസഹായുടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും.

ഏപ്രില്‍ 18-ന് ദു:ഖ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പീഢാനുഭവ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് റവ.ഫാ. ആന്റണി തെക്കനാത്തിന്റെ നേതൃത്വത്തില്‍ നൈറ്റ് വിജിലും നടത്തപ്പെടും. ഏപ്രില്‍ 19-ന് ദുഖശനിയാഴ്ച രാവിലെ 8.30-ന് ദുഖശനിയാഴ്ചയിലെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും. ശനിയാഴ്ച വൈകിട്ട് എട്ടിന് ഉയിര്‍പ്പിന്റെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കും.

ഏപ്രില്‍ 20-ന് ഈസ്റര്‍ ഞായറാഴ്ച രാവിലെ 8.30-ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സ്റീഫന്‍ തൊട്ടിയില്‍ (813 315 9838).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം