അരുണ്‍ ചന്ദ്രന്‍ ഹൂസ്റണില്‍ നിര്യാതനായി
Wednesday, April 9, 2014 4:57 AM IST
ഹൂസ്റണ്‍: അരുണ്‍ ചന്ദ്രന്‍ (22) തിങ്കളാഴ്ച ഹൂസ്റണില്‍ നിര്യാതനായി. കോട്ടയം പള്ളത്ത് വലിയപറമ്പില്‍ ചന്ദ്രന്‍ കേശവന്റെയും കോട്ടയം പാക്കില്‍ കിഴക്കേത്ത് സുഷയുടെയും മകനാണ്. കഴിഞ്ഞ 12 വര്‍ഷമായി ഹുസ്റണിലും അതിനു മുമ്പ് ഫിലാഡല്‍ഫിയയിലും ആയിരുന്നു ചന്ദ്രനും കുടുംബവും.

കേരള ഹിന്ദു സൊസൈറ്റി ഫോറം, കേളി ആര്‍ട്സ് ഹൂസ്റണ്‍ എന്നിവയുടെ സജീവ അംഗമായിരുന്നു ഓട്ടോമൊബൈല്‍ ടെക്നോളജി വിദ്യാര്‍ഥിയായിരുന്ന അരുണ്‍. സംസ്കാരം ഏപ്രില്‍ ഒമ്പതിന് ബുധനാഴ്ച ഹൂസ്റണിലെ വിന്‍ഫോര്‍ഡ് ശ്മശാനത്തില്‍ നടക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം