വെസ്റ്റ് ചെസ്റ്റര്‍ സെന്റ് ഗ്രിഗോറിയോസ് ചര്‍ച്ചില്‍ വിശുദ്ധ വാരാചരണം
Tuesday, April 8, 2014 7:12 AM IST
ന്യുയോര്‍ക്ക്: വെസ്റ്റ് ചെസ്റ്റര്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ ഈ വര്‍ഷത്തെ ഹോളി വീക്ക് സര്‍വീസ് വിപുലമായ രീതിയില്‍ നടത്തുന്നു. യോങ്കേഴ്സിലെ 100 അണ്ടര്‍ഹില്‍ സ്ട്രീറ്റിലുളള ചര്‍ച്ചില്‍ നടക്കുന്ന വലിയ നോമ്പ് പീഢാനുഭവ ആഴ്ച ആചരണത്തിന് ഫാ. ദിലീപ് ചെറിയാന്‍ നേതൃത്വം നല്‍കും.

ഏപ്രില്‍ 13 ന് (ഞായര്‍) രാവിലെ എട്ടിന് തുടങ്ങുന്ന ഓശാന ശുശ്രൂഷകള്‍ക്ക് ഫാ. ദിലീപ് ചെറിയാന്‍ നേതൃത്വം നല്‍കും. സെന്റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ ചര്‍ച്ചും സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചും ചേര്‍ന്ന് സംയുക്തമായാണ് ഓശാനയുടെ പ്രദക്ഷിണം നടത്തുന്നത്.

16 ന് (ബുധന്‍) വൈകുന്നേരം ആറിന് നടക്കുന്ന പെസഹ ശുശ്രൂഷകള്‍ക്ക് ഫാ. ഡോ. വി.പി. വര്‍ഗീസ് മുഖ്യകാര്‍മ്മികത്വം വഹിക്കും.

18 ന് (ദുഃഖവെള്ളി) രാവിലെ എട്ടിന് തുടങ്ങുന്ന ദുഃഖ വെളളിയുടെ ശുശ്രൂഷകള്‍ക്ക് ഫാ. ദിലീപ് ചെറിയാന്‍ പ്രധാന കാര്‍മികത്വം വഹിക്കും. 19 ന് (ശനി) രാവിലെ 10 ന് ദുഃഖശനി ശുശ്രൂഷയും 20 ന് (ഞായര്‍) രാവിലെ 7.30 ന് ഈസ്റ്റര്‍ ശുശ്രൂഷയും തുടങ്ങും.

ദുഃഖ വെളളി, ദുഃഖ ശനി ദിവസങ്ങളില്‍ വൈകുന്നേരം അഞ്ചിന് സന്ധ്യാ നമസ്കാരം ഉണ്ടായിരിക്കും. ഹോളി വീക്കില്‍ വിവിധ ഭവനങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രാര്‍ഥന 13 ന് മാത്യു പുത്തന്‍വീട്ടില്‍, 14 ന് ജേക്കബ് തോമസ്, 15 ന് ജോണ്‍ തോമസ്, 17 ന് വര്‍ഗീസ് മാമ്പളളില്‍ എന്നിവരുടെ ഭവനങ്ങളില്‍ നടത്തുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ദിലീപ് ചെറിയാന്‍ 347 831 2880, സഖറിയ ജോര്‍ജ് 914 400 8543, വര്‍ഗീസ് മാമ്പളളില്‍ 914 584 2572, റജി ഫിലിപ്പ് 914 320 8383

റിപ്പോര്‍ട്ട്: ജേക്കബ് അലക്സ്