അബുദാബിയില്‍ സി.കെ. ബാബുരാജ് സ്മാരക ഫുട്ബാള്‍ ടൂര്‍ണമെന്റ്
Tuesday, April 8, 2014 7:08 AM IST
അബുദാബി: പയ്യന്നൂര്‍ സൌഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ അബുദാബിയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. പയ്യന്നൂരിലെ പ്രശസ്ത ഫുട്ബാള്‍ താരമായിരുന്ന അന്തരിച്ച സി.കെ. ബാബുരാജിന്റെ സ്മരണക്കായി നടത്തുന്ന മത്സരത്തിലെ വിജയികള്‍ക്ക് കാഷ് അവാര്‍ഡ് ഉള്‍പ്പെടെ ആകഷര്‍കമായ സമ്മാനങ്ങള്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൃത്യമായ തീയതികള്‍ ഉടന്‍ പ്രഖ്യാപിക്കും.

വി.ടി.വി. ദാമോദരന്‍ (പ്രസിഡന്റ്), കെ.കെ.അനില്‍ കുമാര്‍ (ജനറല്‍ സെക്രട്ടറി), പി.എം. പ്രദീപ് കുമാര്‍ (ട്രഷറര്‍), ഗോപാലകൃഷ്ണന്‍, എം. അബാസ് (വൈസ് പ്രസിഡന്റ്), ഷിജു കാപ്പാടന്‍, മഹബൂബ് അലി (ജോ: സെക്രട്ടറി), മുത്തലീബ് (ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ പ്രവര്‍ത്തക സമിതിയെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള