'പ്രവാസി വോട്ട് അവകാശം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് സ്വാഗതാര്‍ഹം'
Tuesday, April 8, 2014 7:05 AM IST
കുവൈറ്റ്: പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ ആയി വോട്ടവകാശം വിനിയോഗിക്കാന്‍ അവസരം ഒരുക്കുമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ കല കുവൈറ്റ് സ്വാഗതം ചെയ്തു.

ലക്ഷകണക്കിന് വരുന്ന സാധാരണക്കാരനായ പ്രവാസിക്ക് ഇതെങ്ങനെ പ്രായോഗികമായി പ്രയോജനപ്പെടും എന്ന ആശങ്ക നിലനില്‍ക്കും. ഇത് നടപ്പില്‍ വരുത്തുന്നതിനു മുമ്പ് ഒരു കമ്മീഷനെ നിയമിക്കുമെന്നാണ് സുപ്രീം കോടതിയില്‍ ഇതു സംബന്ധിച്ച വാദത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയത്. പ്രവാസികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും കൂടി പരിഗണിച്ചായിരിക്കണം ഇതുസംബന്ധിച്ച അവസാന തീരുമാനങ്ങള്‍ ഉണ്ടാകേണ്ടതെന്നും കല കുവൈറ്റ് പ്രസിഡന്റ് ജെ. സജിയും ജനറല്‍ സെക്രട്ടറി ടി.വി ജയനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍