'മതേതര ജനാധിപത്യം സംരക്ഷിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുക'
Tuesday, April 8, 2014 7:05 AM IST
റിയാദ്: വര്‍ഗീയ ഫാസിസ്റ് ശക്തികള്‍ അധികാരത്തലേറാതിരിക്കാനും ഭാരതത്തിന്റെ വികസനത്തിനും സുസ്ഥിര ഭരണത്തിനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍ നിലനിര്‍ത്താന്‍ കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കെ.സി വേണുഗോപാല്‍ ആഹ്വാനം ചെയ്തു.

ഒഐസിസി സോണ്‍ കമ്മിറ്റി സംഘടിപ്പിച്ച ലോക്സഭാ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനെ ടെലഫോണിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു ആലപ്പുഴയില്‍ നിന്നുള്ള യുഡി.എഫ് സ്ഥാനാര്‍ഥി കൂടിയായ കെ.സി വേണുഗോപാല്‍.

അല്‍ റയാന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ പ്രസിഡന്റ് നവാസ് ഖാന്‍ പത്തനാപുരം അധ്യക്ഷത വഹിച്ചു. പീറ്റര്‍ കോതമംഗലം ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ബാബു വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി.

കാസര്‍ഗോഡ് യുഡിഎഫ് സ്ഥാനാര്‍ഥി ടി. സിദ്ദീഖ്, കൊല്ലം മണ്ഡലത്തിലെ എന്‍.കെ പ്രേമചന്ദ്രന്‍, മാവേലിക്കര മണ്ഡലത്തിലെ കൊടിക്കുന്നേല്‍ സുരേഷ് എന്നിവരും ഫോണിലൂടെ സദസിനോട് സംസാരിച്ചു. സത്താര്‍ കായംകുളം, ഷാജി മഠത്തില്‍, പി.കെ സൈനുലാബിദീന്‍, മുസ്തഫ പാണ്ടിക്കാട്, സജി ചേര്‍ത്തല, ബഷീര്‍ വള്ളികുന്നം, പ്രകാശ് തലശേരി, സൈഫ് കായംകുളം, സുരേഷ് ബാബു ഈരിക്കല്‍, റെജിമുല്‍ ഖാന്‍, തല്‍ഹത്ത് പൂവ്വച്ചല്‍, ഷരീഫ് കൊട്ടാരക്കര, അബ്ദുല്‍ സലാം ഇടുക്കി, ജമാല്‍ ചോറ്റി, ജോസഫൈന്‍ ജോസഫ്, ശിഹാബ് പുന്നപ്പുര, റെജി മാമന്‍ പത്തനംതിട്ട, നൌഷാദ് കിളിമാനൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുഹമ്മദലി പെരിന്തല്‍മണ്ണ, സോണി കുട്ടനാട്, കൃഷ്ണന്‍ വെള്ളച്ചാല്‍, ജബാര്‍ പുലിപ്പാറ, ബഷീര്‍ കോട്ടയം, എന്‍.എം സെബാസ്റ്യന്‍, കമറുദ്ദീന്‍ താമരക്കുളം, രാജന്‍ കാരിച്ചാല്‍, കഹാല്‍ കിളിമാനൂര്‍, ഷാജഹാന്‍ കോഴിവിള, പ്രസാദ് വയലിങ്കല്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കി, ഫീറോസ് നിലമ്പൂര്‍ സ്വാഗതവും ബഷീര്‍ ചൂനാട് നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍