മിഅ-മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളപ്പാട്ട് മത്സരം നടത്തി
Tuesday, April 8, 2014 7:04 AM IST
റിയാദ്: മലപ്പുറം ജില്ലാ പ്രവാസികളുടെ പൊതുവേദിയായ മിഅയുടെ ഏഴാം വാര്‍ഷികാഘോഷം മലപ്പുറം ഫെസ്സ് 2014-നോടനുബന്ധിച്ച് സംഘടിപ്പിച്ച മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക ട്രോഫിക്കു വേണ്ടിയുള്ള ഏഴാമത് മാപ്പിളപ്പാട്ട് മത്സരം മത്സരാര്‍ഥികളുടെ എണ്ണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തമായി.

2007 മുതല്‍ മിഅ എല്ലാവര്‍ഷവും നടത്തി വരാറുള്ള മാപ്പിളപ്പാട്ട് മത്സരത്തിന് ആല്‍ബം-സിനിമാ ഗാനങ്ങളൊഴിച്ചുള്ള മാപ്പിളപ്പാട്ടുകളാണ് പരിഗണിച്ചത്. ബത്തയിലെ ശിഫാ അല്‍ജസീറ പോളിക്ളിനിക്ക് ഓഡിറ്റോറിയത്തില്‍ നടന്ന മത്സരങ്ങള്‍ സിറ്റിഫ്ളവര്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഫസല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷൌക്കത്ത് മഞ്ചേരി അധ്യക്ഷത വഹിച്ചു. ആഘോഷപരിപാടികളുടെ മുഖ്യ പ്രായോജകരായ ലിങ്ക് പെന്‍സിന്റെ റിയാദ് ഏരിയ മാനേജര്‍ ജംഷീര്‍, ഷാജഹാന്‍ എടക്കര, അബ്ദുള്ള വല്ലാഞ്ചിറ, ഷാജി മഠത്തില്‍, ജമാല്‍ എരഞ്ഞിമാവ്, ഹാരിസ് ചോല, അസ്ലം പെരിന്തല്‍മണ്ണ, അബൂട്ടി വെട്ടുപാറ, ഫിറോസ് നിലമ്പൂര്‍, അസൈന്‍ വണ്ടൂര്‍, ടി.പി. മുഹമ്മദ്, മുനീര്‍ കുനിയില്‍, സക്കീര്‍ ധാനത്ത്, ജംഷാദ് തുവൂര്‍, സലാം തെന്നല തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

വാശിയേറിയ മത്സരം നടന്ന ജൂണിയര്‍ വിഭാഗത്തില്‍ റംസി നാസര്‍ ഒന്നാം സ്ഥാനവും മേധാ പ്രദീപ് രണ്ടാം സ്ഥാനവും അംറിന്‍ ആയിഷ മൂന്നാം സ്ഥാനവും നേടി. സീനിയര്‍ വിഭാഗം മത്സരത്തില്‍ ഹിബാ സലാം മുഹ്സിന്‍ മുഹമ്മദ് കുട്ടി, കീര്‍ത്തന ഗിരിജന്‍ എന്നിവരും പൊതു വിഭാഗത്തില്‍ സുബൈര്‍ ഷാ, നാഷിദ് തലശേരി, ഹനീഫ എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നൂം സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. ഇല്യാസ് മാസ്റര്‍, ഷാജഹാന്‍ എടക്കര, ലിന്‍സി ബേബി എന്നിവര്‍ വിധി കര്‍ത്താക്കളായിരുന്നു. മത്സരത്തില്‍ വിജയിച്ചവര്‍ക്ക് മിഅ നല്‍കുന്ന സര്‍ട്ടിഫിക്കറ്റും ലിങ്ക് പെന്‍ നല്‍കുന്ന ട്രോഫിയും ആകര്‍ഷകമായ സമ്മാനങ്ങളും ഏപ്രില്‍ 10-ന് നോഫ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മലപ്പുറം ഫെസ്റ് 2014 സമാപന സമ്മേളനത്തില്‍ നല്‍കും.

ഷാജി ചുങ്കത്തറ, രാജന്‍ നിലമ്പൂര്‍, ഷുക്കൂര്‍ താനൂര്‍, ഷാഫി കൊടിഞ്ഞി, സവാദ് വണ്ടൂര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സെക്രട്ടറി സക്കീര്‍ മണ്ണാര്‍മല സ്വാഗതവും അസൈനാര്‍ വണ്ടൂര്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍