മംഗലാപുരം സ്വദേശി റിയാദില്‍ ഹൃദയാഘാതം മൂലം മരിച്ചു
Monday, April 7, 2014 7:00 AM IST
റിയാദ്: മംഗലാപുരം സ്വദേശി മുഹമ്മദ് റഫീഖ് (48) റിയാദ് ഷുമൈസി ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എട്ടു വര്‍ഷമായി റിയാദിലെ സുവൈദിയില്‍ വീട്ടു ഡ്രൈവറായി ജോലി ചെയ്തു വരുന്ന റഫീഖിന് ഞായറാഴ്ച കാലത്ത് നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ മരണം സംഭവിച്ചു.

മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശി ബുഷ്റയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. മൃതദേഹം വളാഞ്ചേരിയിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കളറിയിച്ചു. സഹായത്തിന് ബന്ധുക്കളോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തകനായ പി.കെ സൈനുലാബ്ദീന്‍ കൂടെയുണ്ട്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍