നെസ്റ്റോ 'ലിവ് ആന്‍ഡ് ഡ്രൈവ്' യമനിയും രണ്ട് ഇന്ത്യക്കാരും ആദ്യ വിജയികള്‍
Monday, April 7, 2014 6:58 AM IST
റിയാദ്: പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ശ്രൃംഖലയായ നെസ്റ്റോയുടെ ഏഴാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച നെസ്റ്റോ ലിവ് ആന്‍ഡ് ഡ്രൈവ് സമ്മാന പദ്ധതിയിലെ ആദ്യ നറുക്കെടുപ്പില്‍ ഒരു വര്‍ഷത്തെ ഫ്ളാറ്റ് വാടക ഒരു യമന്‍ പൌരനും രണ്ട് ഇന്ത്യക്കാര്‍ക്കും ലഭിച്ചു.

ശനിയാഴ്ച വൈകുന്നേരം അസീസിയയിലെ ഗാര്‍ഡേനിയ മാളില്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നടന്ന നറുക്കടുപ്പിലാണ് മുനസിര്‍ അലി അവ്വദ് സമ്മാനാര്‍ഹനായത്. അതേ സമയത്തുതന്നെ ബത്ഹയിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ ശക്തിവേല്‍ സുബ്രഹ്മണ്യനും നെസ്റ്റോ ദമാമില്‍ നടന്ന നറുക്കെടുപ്പില്‍ മലയാളിയായ പി. മനോജും സമ്മാനം നേടി. മൂന്നു പേര്‍ക്കും ഒരു വര്‍ഷത്തേയ്ക്കുള്ള ഫ്ളാറ്റ് വാടക ലഭിക്കും. എല്ലാ ശനിയാഴ്ചയും നടക്കുന്ന നറുക്കെടുപ്പില്‍ മൊത്തം 21 പേര്‍ക്കാണ് ഫ്ളാറ്റ് വാടക ലഭിക്കുക. മെഗാ സമ്മാനമായ മൂന്ന് ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ കാറുകള്‍ക്കുള്ള വിജയികളെ മേയ് 31 ന് നടക്കുന്ന ബംപര്‍ നറുക്കെടുപ്പില്‍ പ്രഖ്യാപിക്കും.

അന്‍പത് റിയാലിന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് സമ്മാനകൂപ്പണ്‍ ലഭിക്കുന്നത്. വീട്ടു വാടകയും കാറുകളും കൂടാതെ മറ്റു നിരവധി സമ്മാനങ്ങളുമുണ്ട്. ഫ്ളാറ്റ് വാടക പാരിതോഷികമായി നല്‍കുന്ന ഒരു സമ്മാനപദ്ധതി സൌദി അറേബ്യയില്‍ ആദ്യമാണ്.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍