ജനസംസ്കൃതിയുടെ ആറാമത് വാര്‍ഷിക പൊതുയോഗം ഏപ്രില്‍ 13ന്
Monday, April 7, 2014 6:50 AM IST
ന്യൂഡല്‍ഹി: ജനസംസ്കൃത ദ്വാരകയുടെ ആറാമത് വാര്‍ഷിക സമ്മേളനം ഉഉഅ ജമൃസ, ടലരീൃ 6, ഉംമൃസമ ഏപ്രില്‍ 13ന് (ഞായര്‍) വൈകുന്നേരം നാലിന് നടക്കും.

പൊതുയോഗത്തോടനുബന്ധിച്ച് റിപ്പോര്‍ട്ട് അവതരണം, വരവുചെലവ് കണക്ക് അവതരിപ്പിക്കല്‍, ചര്‍ച്ച, അടുത്ത വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്, ജനറല്‍ ബോഡിയിലേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് തുടങ്ങിയവ നടക്കും.

യോഗത്തിലേക്ക് എല്ലാ അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി അശോകന്‍ നമ്പ്യാര്‍ അറിയിച്ചു.

ജനസംസ്കൃതിയുടെ മലയാളം ക്ളാസുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അന്നേദിവസം വൈകുന്നേരം നാലിന് പുസ്തക കൈനീട്ടം നല്‍കും.

വനിതാവേദി സംഘടിപ്പിക്കുന്ന കുടുംബമേള ഇന്ത്യ ഗേറ്റ് മൈതാനത്ത് ഏപ്രില്‍ 12 ന് (ശനി) നടക്കും. താത്പര്യമുള്ളവര്‍ ഏപ്രില്‍ 10ന് മുമ്പായി സൂസന്‍ ജോണ്‍ 9871075704, വികാസ് ബാബു 9311585899 എന്നിവരുമായി ബന്ധപ്പെടുക.