ഡാളസ് ഓര്‍ത്തഡോക്സ് കണ്‍വെന്‍ഷന്‍ ആരംഭിച്ചു
Monday, April 7, 2014 4:09 AM IST
ഡാളസ്: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് ഭദ്രാസനത്തിലെ ഡാളസ് ഏരിയ ഇടവകകള്‍ സംയുക്തമായി നടത്തുന്ന ഡാളസ് ഓര്‍ത്തഡോക്സ് കണ്‍വെന്‍ഷന്‍ ആരംഭിച്ചു.

ഡാളസിലെ വലിയ പള്ളിയില്‍ നടന്ന ചടങ്ങില്‍ ഡാളസിലെ എല്ലാ വൈദീകരുടേയും വിശ്വാസികളുടേയും സാന്നിധ്യത്തില്‍ പ്രശസ്ത പ്രാസംഗികനായ റവ.ഫാ.ഡോ. നൈനാന്‍ കെ. ജോര്‍ജ് വിളക്ക് കൊളുത്തി ഈവര്‍ഷത്തെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

റവ.ഫാ. രാജേഷ് കെ. ജോണിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു. ഏപ്രില്‍ ആറാം തീയതി കണ്‍വെന്‍ഷന്‍ സമാപിക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം