നോര്‍ത്ത് അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭയുടെ അജപാലന സമിതി യോഗം ചേര്‍ന്നു
Monday, April 7, 2014 4:09 AM IST
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലങ്കര കത്തോലിക്കാ സഭ അജപാലന സമിതിയുടെ 2014ലെ ആദ്യ സമ്മേളനം ന്യൂയോര്‍ക്കിലെ എക്സാര്‍ക്കേറ്റ് ചാന്‍സറിയില്‍ ഏപ്രില്‍ അഞ്ചാം തീയതി ശനിയാഴ്ച അഭിവന്ദ്യ തോമസ് മാര്‍ യൌസേബിയോസ് തിരുമേനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദീകരും സന്യസ്തരും അത്മായരുമുള്‍പ്പടെ നാല്‍പ്പത് അംഗങ്ങള്‍ പങ്കെടുത്തു. എക്സാര്‍ക്കേറ്റിന്റെ പുതിയ നിയമാവലി, 2014ലെ ഫാമിലി കോണ്‍ഫറന്‍സ്, 2015ലെ മലങ്കര കാത്തിലിക് കണ്‍വെന്‍ഷന്‍ എന്നിവ പ്രധാന ചര്‍ച്ചാവിഷയങ്ങളായിരുന്നു.

എക്സാര്‍ക്കേറ്റ് വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ പീറ്റര്‍ കോച്ചേരി പാസ്ററല്‍ കൌണ്‍സില്‍ അംഗങ്ങള്‍ക്ക് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് വിഷയാവതരണവും ചര്‍ച്ചയും നടന്നു. 2013ലെ എക്സാര്‍ക്കേറ്റ് വിശ്വാസപരിശീലന കാര്യാലയത്തിന്റെ സമ്മാന പ്രഖ്യാപനം ഡയറക്ടര്‍ ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ നിര്‍വഹിച്ചു. 2015ലെ മലങ്കര കാത്തലിക് കണ്‍വന്‍ഷനുവേണ്ടി ഒരു താത്കാലിക കമ്മിറ്റിയെ നിയോഗിച്ചു. തുടര്‍ന്ന് ആല്‍ബനിയില്‍ നിന്നും കാണാതായ മലങ്കര കാത്തലിക് യുവാവ് റെനി ജോസിന്റെ ആകസ്മികമായ അപ്രത്യക്ഷത്തില്‍ കണ്‍വെന്‍ഷന്‍ ദുഖം രേഖപ്പെടുത്തി. പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ഫിലിപ്പ് ജോണ്‍ നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: മോഹന്‍ പി. വര്‍ഗീസ്