അന്ന ജോസഫ് ഇല്ലിക്കാട്ടില്‍ അറ്റ്ലാന്റയില്‍ നിര്യാതയായി
Monday, April 7, 2014 4:08 AM IST
അറ്റ്ലാന്റാ: അന്ന ജോസഫ് ഇല്ലിക്കാട്ടില്‍ (89) നിര്യാതയായി. പരേത നിര്യാതനായ മാറിക ഇല്ലിക്കാട്ടില്‍ പോത്തന്‍ ജോസഫിന്റെ ഭാര്യയും, കരിങ്കുന്നം കറുത്തേടത്ത് കദളിമറ്റത്തില്‍ കുടുംബാംഗവുമാണ്.

വേക്ക് ശുശ്രൂഷകള്‍ ഏപ്രില്‍ 11-ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മുതല്‍ ഒമ്പതു വരെ അമേരിക്കയിലെ അറ്റ്ലാന്റാ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ ദേവാലയത്തിലും, സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 12-ന് ശനിയാഴ്ച രാവിലെ 9.30-ന് അറ്റാലന്റയിലെ ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ ദേവാലയത്തിലും തുടര്‍ന്ന് സംസ്കാരം സ്നെല്‍വില്ലിലെ ഇറ്റേര്‍ണല്‍ ഹില്‍സ് സെമിത്തേരിയില്‍ നടത്തപ്പെടും.

മക്കള്‍: ആലീസ് (അറ്റ്ലാന്റാ), ഫിലിപ്പ് (അറ്റ്ലാന്റാ), ജോണി (അറ്റ്ലാന്റാ), ബേബി (അറ്റ്ലാന്റാ), സൈനമ്മ (ന്യൂയോര്‍ക്ക്), വിന്‍സെന്റ് (അറ്റ്ലാന്റാ).

മരുമക്കള്‍: എസ്തപ്പാന്‍ കൊട്ടിയാനിക്കര (അറ്റ്ലാന്റാ), നൈത്തോ (അറ്റ്ലാന്റാ), മേഴ്സി ഇല്ലിക്കാട്ടില്‍ (അറ്റ്ലാന്റാ), സുജ (അറ്റ്ലാന്റാ), വില്‍സണ്‍ (ന്യൂയോര്‍ക്ക്), എലിസബത്ത് (അറ്റ്ലാന്റാ).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം