ഷിക്കാഗോ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ഏകദിന ധ്യാനം
Saturday, April 5, 2014 8:11 AM IST
ഷിക്കാഗോ: ഏപ്രില്‍ മാസം 12-ന് (ശനി) രാവിലെ 10 മുതല്‍ എവന്‍സ്റണിലുള്ള (1208 അവെഹമിറ അ്ല, ഋ്മിീി, കഘ 60202) മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ഏകദിന ധ്യാനം നടത്തുന്നു

കര്‍ത്താവിന്റെ പീഢാസഹനത്തെക്കുറിച്ച് ധ്യാനിക്കുന്നതിനും അത്മീയ വിശുദ്ധീകരണത്തിനുമായി ഒരുക്കുന്ന ഈ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ വികാരിയും ഷിക്കാഗോ എക്യൂമെനിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റുമായ ഫാ. ജോയി ആലപ്പാട്ടാണ്. വിശുദ്ധ കുമ്പസാരത്തിനുള്ള അവസരവും ക്രമീകരിച്ചിട്ടുണ്ട്.

പീഢാനുഭവ ആഴ്ചയിലെ ക്രമീകരണങ്ങള്‍:

ഓശാന ഞായര്‍: രാവിലെ 10 ന് ഓശാന ശുശ്രൂഷ, വി. കുര്‍ബാന.

തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വൈകിട്ട് ഏഴിന് സന്ധ്യാപ്രാര്‍ഥന, വി. കുര്‍ബാന.

പെസഹാ വ്യാഴം: വൈകിട്ട് ഏഴിന് പെസഹാ ശുശ്രൂഷകള്‍, വി. കുര്‍ബാന.

ദുഃഖവെള്ളി ശുശ്രൂഷകള്‍ രാവിലെ ഒമ്പതിന്.

ദുഃഖശനി: രാവിലെ ഒമ്പതിന് ദുഃഖശനി ശുശ്രൂഷകള്‍, വി. കുര്‍ബാന, സകല പരേതര്‍ക്കുമുള്ള പ്രാര്‍ഥന.

ഉയിര്‍പ്പ് ശനിയാഴ്ച വൈകിട്ട് ഏഴിന് ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍, വി. കുര്‍ബാന.

വിശ്വാസത്തില്‍ വളരുവാനും ഈ ആത്മീയ അനുഭവനത്തില്‍ പങ്കുചേരുന്നതിനുമായി ഏവരേയും ഇടവക വികാരി ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ (847 477 8559), ബഞ്ചമിന്‍ തോമസ് (സെക്രട്ടറി) 847 529 4600, രാജു വിന്‍സെന്റ് (ട്രഷറര്‍) 630 890 7124.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം